ആരോഗ്യം
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ദിവസേനയുള്ള കോവിഡ് കേസുകളുടെ എണ്ണം വർധിക്കുകയാണെന്ന് കേന്ദ്ര സർക്കാർ. കേരളത്തെ കൂടാതെ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നത്.
വാക്സിനേഷൻ നടപടികൾ ആരംഭിച്ചതിനു ശേഷമാണ് ഈ വളർച്ച. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിര പ്രവർത്തകർക്കും ഇതുവരെ 1.07 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,112 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയ്ക്ക് സമാനമായി, പഞ്ചാബിൽ കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണത്തിൽ പെട്ടെന്നു വർധനവുണ്ടായിട്ടുണ്ട്.
മഹാരാഷ്ട്രയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയാണ് കേസുകളുടെ എണ്ണം വർധിച്ചത്. പ്രദേശിക ട്രെയിൻ സർവീസും മഹാരാഷ്ട്ര ആരംഭിച്ചിരുന്നു.