Connect with us

കേരളം

ലാപ്ടോപ് വിദ്യാർത്ഥികളുടെ കൈകളിലേക്ക്; വിദ്യാശ്രീ പദ്ധതി ഉദ്ഘാടനം നാളെ

Published

on

n255099894783c54c184c706ffebbd5fd26b133860296843ad9ca155bcb081d6a7038c5a3e

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാശ്രീ പദ്ധതി വഴി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്‌ വിതരണം ചെയ്യുന്ന പദ്ധതി നാളെ ആരംഭിക്കും. സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. 14 ജില്ലയിലായി 200 പേര്‍ക്ക്‌ ഉദ്‌ഘാടന ദിവസം ലാപ്‌ടോപ്‌ നല്‍കും.

അഞ്ചുലക്ഷം വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യ നിരക്കില്‍ ലാപ്‌ടോപ്‌ നല്‍കുകയാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ കൊക്കോണിക്‌സാണ്‌ വിതരണം ചെയ്യുക. കെഎസ്‌എഫ്‌ഇയുടെ സഹകരണത്തോടെ കുടുംബശ്രീ വഴിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

മാസം 500 രൂപ വീതം 30 മാസം പണം അടയ്‌ക്കണം. മാസത്തവണ മുടങ്ങാതെ അടയ്‌ക്കുന്നവര്‍ക്ക്‌ ഇളവും ലഭിക്കും.
ആദ്യ മൂന്നുമാസം പണമടച്ചാല്‍ ലാപ്‌ടോപ്‌ ലഭിക്കും. 1,44,000 പേരാണ്‌ ഇതുവരെ പദ്ധതിയില്‍ ചേര്‍ന്നത്‌. ഇതില്‍ 1,23,000 പേര്‍ ലാപ്‌ടോപ്‌ വാങ്ങാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്‌.

18,000 രൂപ വരെയാണ്‌ ലാപ്‌ടോപ്പിന്റെ വില. കൊക്കോണിക്‌സാണ്‌ ഏറ്റവും കുറഞ്ഞ തുകയ്‌ക്ക്‌ ലാപ്‌ടോപ്‌ നല്‍കുന്നത്‌– 14,990 രൂപ. ലെനോവ (18,000 രൂപ), എച്ച്‌പി (17,990), ഏസര്‍ (17,883) എന്നീ കമ്ബനികളുടെ ലാപ്‌ടോപ്പുമുണ്ട്‌. 15,000ല്‍ കൂടുതലുള്ളവയ്‌ക്ക്‌ അധികതുക ​ഗുണഭോക്താവ് അടയ്‌ക്കണം. മൂന്നു വര്‍ഷത്തെ വാറന്റിയും ലഭിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

alikhan.jpg alikhan.jpg
കേരളം47 mins ago

ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് പരിക്കേറ്റയാള്‍ മരിച്ചു

20240626 093223.jpg 20240626 093223.jpg
കേരളം1 hour ago

ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്‍

ksrtcscool.jpeg ksrtcscool.jpeg
കേരളം3 hours ago

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക്; KSRTC ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

20240625 204959.jpg 20240625 204959.jpg
കേരളം14 hours ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

supplyco gj.jpg supplyco gj.jpg
കേരളം15 hours ago

സപ്ലൈകോ സുവർണ ജൂബിലി; 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും

idukki rain.jpeg idukki rain.jpeg
കേരളം16 hours ago

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

1719308373268.jpg 1719308373268.jpg
കേരളം19 hours ago

Pol-App ഉപയോഗിക്കൂ, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടൂ – കേരളാ പോലീസ്

tvkid.webp tvkid.webp
കേരളം20 hours ago

ടെലിവിഷൻ ശരീരത്തിലേക്ക് വീണ് ഒന്നര വയസുകാരൻ മരിച്ചു

barbar.jpeg barbar.jpeg
കേരളം22 hours ago

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

feverkerala.jpeg feverkerala.jpeg
കേരളം23 hours ago

പനിച്ചു വിറച്ച് കേരളം; പ്രതിദിനം ചികിത്സ തേടുന്നത് പതിനായിരങ്ങൾ

വിനോദം

പ്രവാസി വാർത്തകൾ