ആരോഗ്യം
40 അധികം അദ്ധ്യാപകർക്കും 150 വിദ്യാർത്ഥികൾക്കും കൊവിഡ്
പൊന്നാനി മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 40 അധികം അധ്യാപകര്‍ക്കും കൂട്ടത്തോടെ കൊവിഡ്. മാറഞ്ചേരി ഗവ.സ്കൂളിലാണ് 150 വിദ്യാർത്ഥികൾക്കും, 40 ടീച്ചർമാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ഒരു വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 684 പേരെ പരിശോധിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ച 150 വിദ്യാര്‍ഥികളും പത്താംക്ലാസ്സുകാരാണ്. എന്നാൽ ആര്‍ക്കും രോഗലക്ഷണങ്ങളില്ല.
രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
ഈ സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളെ പരിശോധിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഇവർക്കും പരിശോധന നടത്തും. എല്ലാവരോടും ക്വാറന്റീനില്‍ പോവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ വിദ്യര്‍ഥികളും ഇവിടെ പഠിക്കുന്നുണ്ട്. മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ സമ്പര്‍ക്കം വഴി രോഗ വ്യാപനത്തിന് ഇതിടയാക്കുമോ എന്നാണ് ആശങ്ക. 684 പേരെയാണ് സ്‌കൂളില്‍ ഇതുവരെ പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച ആര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല എന്നതാണ് എടുത്തുപറയേണ്ടത്. എല്ലാ വിദ്യാര്‍ഥികളോടും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. സ്‌കൂള്‍ അടച്ചിടാനും നിര്‍ദേശം നല്‍കി. ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പഠനം പുനരാരംഭിച്ചിരുന്നത്.