Connect with us

കേരളം

‘90,000 കോടിയുടെ നിക്ഷേപം വെറും അഞ്ച് വർഷത്തിൽ’; റിപ്പോർട്ട് നാടിന്റെ കുതിപ്പ് വ്യക്തമാക്കുന്നതാണെന്ന് മന്ത്രി

Screenshot 2024 01 17 155808

സംസ്ഥാനം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ പുതുതായി ആകര്‍ഷിച്ചുവെന്ന റിപ്പോര്‍ട്ട് നാടിന്റെ കുതിപ്പ് വ്യക്തമാക്കുന്നതാണെന്ന് മന്ത്രി പി രാജീവ്. 2018 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മാത്രം 33,815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി. ഇതിലൂടെ അഞ്ച് ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭ്യമാക്കിയെന്നും എംഎസ്എംഇ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി മന്ത്രി അറിയിച്ചു. 18.9% വളര്‍ച്ചയോടെ ദേശീയ ശരാശരിക്കു മുകളില്‍ കേരളം നേട്ടം കൈവരിച്ചത് ശ്രദ്ധേയമാണ്. 2021-22ല്‍ കേരളത്തിലുണ്ടായ വ്യവസായ വളര്‍ച്ച നിരക്ക് 17.3% ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി രാജീവ് പറഞ്ഞു.

പി രാജീവിന്റെ കുറിപ്പ്: ‘കേരളം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ പുതുതായി ആകര്‍ഷിച്ചുവെന്ന എം എസ് എം ഇ എക്സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് ഈ നാടിന്റെ കുതിപ്പ് വ്യക്തമാക്കുകയാണ്. 2018 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മാത്രം 33815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായും അഞ്ച് ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭ്യമാക്കിയെന്നും കോണ്‍ഫഡറേഷന്‍ ഓഫ് ഓര്‍ഗാനിക് ഫുഡ് പ്രൊഡ്യൂസേഴ്‌സ് ആന്റ് മാര്‍ക്കറ്റിങ്ങ് ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ പഠനം വ്യക്തമാക്കുന്നു.’

Also Read:  മദ്യനയ അഴിമതി കേസ്: കെ കവിതയെ ഇഡി വീണ്ടും വിളിപ്പിക്കും

‘കേരള നിക്ഷേപം – വളര്‍ച്ച, വികസനം – 2018 മുതല്‍ 23 വരെ’ എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് കേരളം കഴിഞ്ഞ വര്‍ഷം കൈവരിച്ച മാനുഫാക്ചറിങ്ങ് മേഖലയിലെ വളര്‍ച്ചയെ പ്രശംസിക്കുന്നുണ്ട്. 18.9% വളര്‍ച്ചയോടെ ദേശീയ ശരാശരിക്കു മുകളില്‍ കേരളം നേട്ടം കൈവരിച്ചത് ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടുന്നതിനൊപ്പം 2021-22ല്‍ കേരളത്തിലുണ്ടായ വ്യവസായ വളര്‍ച്ച നിരക്ക് 17.3% ആണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വളര്‍ച്ച സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക് 12% ആക്കുന്നതില്‍ മികച്ച പങ്ക് വഹിച്ചുവെന്നതും പ്രാധാന്യത്തോടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംരംഭക വര്‍ഷം പദ്ധതിയും സ്വകാര്യമേഖലയില്‍ നിക്ഷേപങ്ങളാകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങളും വരും വര്‍ഷങ്ങളിലും കേരളത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ഇതാണ് ഞങ്ങള്‍ കൊണ്ടുവരുന്ന മാറ്റം. ഈ നാട് വളരുകയാണ്. വ്യവസായമേഖലയിലും കുതിച്ചുകൊണ്ട് കേരളം മുന്നോട്ടുപോകുകയാണ്.’

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240726 155814.jpg 20240726 155814.jpg
കേരളം14 hours ago

തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

sathi devi.1.2824427.jpg sathi devi.1.2824427.jpg
കേരളം20 hours ago

കേരളത്തില്‍ പ്രായമായ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നു; അഡ്വ. പി സതീദേവി

cloverleaf.jpeg cloverleaf.jpeg
കേരളം20 hours ago

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് ബൈപാസിലേക്ക് ക്ലോവർ ലീഫ് മാതൃകയിൽ റോഡ്

h1n12607.jpeg h1n12607.jpeg
കേരളം21 hours ago

സംസ്ഥാനത്ത് എച്ച് 1എൻ 1 -ൽ ആശങ്ക; ഒരാഴ്ചക്കിടെ 11 മരണം

20240726 081051.jpg 20240726 081051.jpg
കേരളം22 hours ago

പി.എ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും ഷിരൂരിലേക്ക്; യാത്ര മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം

sct HEART TRANSPLANT.jpg sct HEART TRANSPLANT.jpg
കേരളം5 days ago

ശ്രീചിത്രയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

Meningo encephalite amibienne primitive.JPG Meningo encephalite amibienne primitive.JPG
കേരളം5 days ago

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

644667.jpg 644667.jpg
കേരളം7 days ago

പുഴയിൽ കുടുങ്ങി 2 കുട്ടികൾ, രക്ഷകരായി ഫയർഫോഴ്സ്, കരയ്ക്കെത്തിച്ചത് അതിസാഹസികമായി

20240720 132547.jpg 20240720 132547.jpg
കേരളം7 days ago

കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു

Nipah virus kerala.jpeg Nipah virus kerala.jpeg
കേരളം7 days ago

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം

വിനോദം

പ്രവാസി വാർത്തകൾ