Connect with us

ദേശീയം

ഇന്ത്യക്ക് 75 ലക്ഷം മോഡേണ വാക്‌സിന്‍ അനുവദിച്ചു; വിതരണത്തില്‍ അവ്യക്തത

Published

on

moderna vaccine

ഐക്യരാഷ്ട്രസഭയുടെ ആഗോള വാക്‌സിന്‍ പങ്കിടല്‍ പദ്ധതിയുടെ ഭാഗമായി ഇന്ത്യക്ക് അമേരിക്കന്‍ മരുന്ന് കമ്പനിയായ മോഡേണയുടെ 75ലക്ഷം വാക്‌സിന്‍ ഡോസുകള്‍ അനുവദിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ വാക്‌സിന്‍ എന്ന് ഇന്ത്യയില്‍ എത്തുമെന്ന് വ്യക്തമല്ല. നഷ്ടപരിഹാര വ്യവസ്ഥ സംബന്ധിച്ച് ഇന്ത്യയുമായി മരുന്ന് നിര്‍മ്മാണ കമ്പനി ധാരണയില്‍ എത്തേണ്ടതുണ്ട്.

കഴിഞ്ഞ മാസമാണ് മോഡേണ വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. മോഡേണ വാക്‌സിന്‍ രാജ്യത്ത് വിതരണത്തിന് എത്തിക്കുന്നതിന് വേണ്ടി നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ആഗോളതലത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ആഗോള വാക്‌സിന്‍ പങ്കിടല്‍ പദ്ധതിയനുസരിച്ചാണ് ഇന്ത്യക്ക് 75 ലക്ഷം മോഡേണ വാക്‌സിന്‍ ഡോസുകള്‍ അനുവദിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ വാക്‌സിന്‍ എപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാവുമെന്ന് വ്യക്തമല്ല. നഷ്ടപരിഹാര വ്യവസ്ഥ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ധാരണയില്‍ എത്തുന്നതിന് മോഡേണ കമ്പനിയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version