Connect with us

പ്രവാസി വാർത്തകൾ

ഒരാഴ്ചയ്ക്കിടെ മാത്രം നാടുകടത്തിയത് 7005 പ്രവാസികളെ; കടുത്ത പരിശോധനകള്‍ തുടരുന്നു

Published

on

സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്‍ഡുകളില്‍ 11,958 പേരെ അറസ്റ്റ് ചെയ്‍തു. ഇവരില്‍ 6481 പേര്‍ ഇഖാമ നിയമലംഘകരും 3427 നുഴഞ്ഞുകയറ്റക്കാരും 2050 പേര്‍ തൊഴില്‍ നിയമലംഘകരുമാണ്. ജൂണ്‍ 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ അധികൃതര്‍ നടത്തിയ പരിശോധനകളില്‍ പിടിയിലായവരാണ് ഇത്രയും പേര്‍.

അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 403 പേരും അതിര്‍ത്തികള്‍ വഴി അനധികൃതമായി രാജ്യത്തു നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച 90 പേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. തൊഴില്‍, ഇഖാമ നിയമലംഘകര്‍ക്കും അതിര്‍ത്തി നിയമലംഘകര്‍ക്കും താമസ, യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ എട്ടു പേരും ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായി.

ഇക്കാലയളവില്‍ 7005 പ്രവാസികളെയാണ് സൗദി അറേബ്യയില്‍ നിന്ന് നാടുകടത്തിയതെന്നും അധികൃതര്‍ അറിയിച്ചു. അധികൃതരുടെ പിടിയിലായ 33,160 പേര്‍ ഡീപോര്‍ട്ടേഷന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്. ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇവരില്‍ 27,665 പേര്‍ പുരുഷന്മാരും 5,495 പേര്‍ സ്ത്രീകളുമാണ്.

നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ സ്വന്തം നാടുകളിലേക്ക് അയക്കുന്നതിന് താത്കാലിക യാത്രാ രേഖകള്‍ സംഘിപ്പിക്കുന്നതിനു വേണ്ടി 24,529 പേര്‍ക്ക് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ടുവരികയാണ്. 2564 പേരെ നാടുകടത്താന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന ഘട്ടത്തിലെത്തിയെന്നും അധികൃതര്‍ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം3 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കേരളം14 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം15 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം20 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം22 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം1 day ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം1 day ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം1 day ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version