Connect with us

ദേശീയം

അഞ്ച് മിനിറ്റിനിടെ 65കാരിക്ക് രണ്ട് വാക്‌സിനുകൾ; കുത്തിവച്ചത് കോവിഷീല്‍ഡിന് പിന്നാലെ കോവാക്‌സിന്‍

corona vaccine e1610360397205

അഞ്ച് മിനിറ്റിന്റെ ഇടവേളയ്ക്കിടെ ബിഹാറിലെ വയോധിക രണ്ട് കോവിഡ് വാക്‌സിനുകള്‍ സ്വീകരിച്ചതായി റിപ്പോർട്ട് . 65കാരിയ സുനിലാ ദേവിക്കാണ് ആരോഗ്യപ്രവര്‍ത്തകരുടെ വീഴ്ച മൂലം കോവിഷീല്‍ഡും കോവാക്‌സിനും കുത്തിവച്ചത്. പുന്‍പുന്‍ പട്ടണത്തിലെ ബെല്‍ദാരിചാലിന് സമീപത്തെ അവധ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.

പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കും ഒരേ സ്ഥലത്തുവച്ചുതന്നെയായിരുന്നു വാക്‌സിന്‍ നല്‍കിയതെന്ന് മെഡിക്കല്‍ ഓഫീസര്‍ സഞ്ജയ്കുമാര്‍ പറഞ്ഞു. കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കും കോവാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കും വ്യത്യസ്ത നിരകളാണുണ്ടായിരുന്നത്.

കോവാക്‌സിന്റെ ഡോസ് സ്വീകരിച്ച വയോധികയോട് അല്‍പ്പനേരം ഇരുന്ന് വിശ്രമിക്കാന്‍ നഴ്‌സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ രണ്ടാമത്തെ നിരയില്‍ പോയി നിന്ന് വാക്‌സിന്റ ഡോസും സ്വീകരിക്കുകയായിരുന്നു. വ്യത്യസ്ത ഡോസുകള്‍ സ്വീകരിച്ചതുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങളൊന്നു ഉണ്ടാവില്ലെന്ന് ഡോക്ടര്‍ ഉറപ്പുനല്‍കിയതായും വയോധിക പറഞ്ഞു.

വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ ഇവര്‍ക്ക് കടുത്ത പനിയുണ്ടായായിട്ടും ആരോഗ്യപ്രവര്‍ത്തകരാരും തിരിഞ്ഞുനോക്കിയില്ലെന്നും വയോധിക പറയുന്നു. വീഴ്ച പറ്റിയിട്ടും ഡോക്ടറോ, നഴ്‌സോ തന്നെ സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ല. 24 മണിക്കൂര്‍ തന്റെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നതായും അവര്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version