കേരളം
540 കോടിയുടെ കരാര്‍; ഇംഗ്ലണ്ട് ആസ്ഥാനമായ കമ്പനിക്ക് വേണ്ടി ഹൈബ്രിഡ് വെസല്‍ നിര്‍മ്മിക്കാനൊരുങ്ങി കൊച്ചിൻ ഷിപ്യാര്ഡ്
കൊച്ചിൻ ഷിപ്യാർഡിന് 540 കോടിയുടെ പുതിയ വിദേശ ഓർഡർ ലഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. ഇംഗ്ലണ്ട് ആസ്ഥാനമായ നോർത്ത് സ്റ്റാർ ഷിപ്പിങ് കമ്പനിക്കു വേണ്ടി പുതിയ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസല്‍ നിർമിച്ച് നല്‍കാനാണ് പുതിയ ഓർഡർ. ഇതിനുള്ള കരാറില്‍ കൊച്ചി കപ്പല്‍ശാലയും കമ്പനി അധികൃതരും ഒപ്പുവെച്ചതായും മന്ത്രി പി. രാജീവ് അറിയിച്ചു
പുനരുപയോഗ ഊർജമേഖലയില്‍ പ്രവർത്തിക്കുന്ന സീമെൻസ് ഗമെസയാണ് കപ്പല്‍ പ്രവർത്തിപ്പിക്കുക. ഊർജകാര്യക്ഷമത മെച്ചപ്പെടുത്താനും കാർബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുമായി ഹൈബ്രിഡ് ബാറ്ററി സംവിധാനങ്ങള്‍ ഈ പുതിയ കപ്പലില്‍ ഒരുക്കും.
നിലവില്‍ മറ്റൊരു യൂറോപ്യൻ കമ്ബനിക്കുവേണ്ടി രണ്ടു കമീഷനിങ് സർവീസ് ഓപ്പറേഷൻ കപ്പലുകള്‍ നിർമിക്കുന്നുണ്ട്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പല്‍ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാറും ഷിപ് യാർഡ് നേടിയിരുന്നു.