ദേശീയം
വിഷുത്തിരക്ക്; കേരളത്തിലേക്ക് 20 അധിക സർവിസുകളുമായി കർണാടക ആർ.ടി.സി
വിഷു പ്രമാണിച്ച് തിരക്ക് നിയന്ത്രിക്കാൻ അധിക സർവിസുകളുമായി കർണാടക ആർ.ടി.സി. കേരളത്തിലേക്ക് അധികമായി 20 സർവിസുകളാണ് പ്രഖ്യാപിച്ചത്. ഏപ്രിൽ 17 വരെയാണ് സർവിസുകളുണ്ടാവുക.
ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക്- 5, എറണാകുളം -2, കോട്ടയം -1, തൃശൂർ -2, പാലക്കാട് -2, കോഴിക്കോട് -5, മൂന്നാർ -1, മൈസൂരുവിൽനിന്ന് എറണാകുളത്തേക്ക് രണ്ട് എന്നിങ്ങനെയാണ് സർവിസുകളുടെ എണ്ണം. വെള്ളിയാഴ്ച മുതൽ സർവിസുകൾ ഓടിത്തുടങ്ങി.
ഊട്ടി, മധുര, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, പോണ്ടിച്ചേരി എന്നിവിടങ്ങളിലേക്കും സ്പെഷൽ സർവിസുകളുണ്ട്. www.ksrtc.in എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.