കേരളം
സർക്കാർ ഉത്തരവിനെ പുല്ലുവില; പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ മൃഗശാല വകുപ്പ്
ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി മൃഗശാല വകുപ്പ്. ഒരു വകുപ്പിൽ 5% മാത്രം ആശ്രിത നിയമനം അനുവദിക്കുമ്പോൾ 7 എൽഡി ക്ലർക്ക് ഉൽപ്പെടെ യുഡിക്ലർക്ക് സൂപ്രണ്ട് തസ്കികളിൽ 100 % ആശ്രിത നിയമനമാണ് ഇവിടെ നടത്തിയിരിക്കുന്നത്. ഇത് കൂടാതെ കീപ്പർ തസ്തികയിൽ സ്ഥിരം നിയമത്തിന് ബന്ധുക്കളേയും തിരികി കയറ്റുന്നുണ്ട്.
മൃഗശാലയിലെ കീപ്പർ തസ്തികയിലേക്കുള്ള നിയമനം എംപ്ലോയ്മെന്റ് എക്സേഞ്ച് വഴിയാണ്. യോഗ്യത മൃഗശാലയിൽ കീപ്പറായുള്ള രണ്ട് വർഷത്തെ പ്രവർത്തി പരിചയവും, അർഹതയുള്ളവർക്ക് എക്സപീരിയൻസ് സർട്ടിഫിക്കറ്റ് നൽകാതെ ഡയറക്ടറേറ്റിൽ ജോലി ഉള്ള ജീവനക്കാരുടെ ബന്ധുക്കൾളെ താൽക്കാലികമായി കയറ്റി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകി സ്ഥിരപ്പെടുത്തുതയാണ് പതിവ്. ഇത്തരത്തിൽ കഴിഞ്ഞ വർഷവും ഒരു ഉദ്യോഗസ്ഥയുടെ സഹോദരനെ ജോലിക്ക് നിയമിച്ചു. അടുത്ത ഒരു ജെഎസിന്റെ സഹോദരൻ ശരത്തിനെ സ്ഥിര ജോലിക്ക് കയറ്റാനുള്ള ഇന്റർവ്യൂ ഈ മാസം 28 ന് തൃശ്ശൂർ മൃഗശാലിൽ വെച്ച് നടക്കുകയാണ്. ശരത്തിനേക്കാൽ എക്സപീയൻസ് ഉള്ള പലർക്കും സർട്ടിഫിക്കറ്റ് നൽകാതെയാണ് ഈ ബന്ധു നിയമത്തിന് വേണ്ടി അണിയറ നീക്കം നടക്കുന്നത്.
ഒരു കുടംബത്തിലെ തന്നെ മൂന്ന് പേർ അനധികൃതമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഭാര്യയും , ഭർത്താവും ഓഫീസിലും സഹോദരൻ കീപ്പറായും ഉൾപ്പെടെയാണ് നിയമനങ്ങൾ . എൽഡി ക്ലർക്ക് പരീക്ഷയിലെ റാങ്ക് കാരെ പരിഗണിക്കാതെ കോടതി വിധിയെപ്പോലും കാറ്റിൽ പറത്തി ആശ്രിത നിയമനം നടത്തിയ ശേഷമാണ് ബന്ധുക്കളെ മറ്റുളള പോസ്റ്റുകളിൽ തിരികെ കയറ്റുന്നത്.