Uncategorized
സിക്ക ക്ലസ്റ്റർ രൂപപ്പെട്ടെന്ന് ആരോഗ്യവകുപ്പ്; പ്രതിരോധത്തിന് ആക്ഷൻ പ്ലാൻ തയാറായി
സിക്ക രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്ത സ്വകാര്യ ആശുപത്രി ഉൾക്കൊള്ളുന്ന ആനയറയിൽ മൂന്ന്കിലോമീറ്റർ പരിധിയിൽ ക്ലസ്റ്റർ രൂപപ്പെട്ടതായി ആരോഗ്യ മന്ത്രി വീണ ജോർജ്.ഈ മേഖലയിൽ അല്ലാതെ മറ്റിടങ്ങളിലുള്ളവർക്കും രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ആക്ഷൻപ്ലാൻ രൂപീകരിച്ചു.
കൊതുക് നിർമാർജനത്തിന് മുൻതൂക്കം നൽകക്കൊണ്ടാണ് ആക്ഷൻ പ്ലാൻ തയാറാക്കിയത്.ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടിയിട്ടുണ്ടോയെന്നും പരിശോധിക്കും.ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും നിർദേശം നൽകി.
രോഗലക്ഷണം ഉള്ളവർ എത്രയും വേഗം ചികിൽസ തേടണണെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.രോഗലക്ഷണമുള്ളവർക്ക് വിളിക്കാനായി പ്രത്യേക കൺട്രോൾ റൂമും തയാറാക്കിയിട്ടുണ്ട്. രോഗത്തെക്കുറിച്ച് അമിതമായ ഭീതിവേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.അതേസമയം ജാഗ്രത കൈവിടരുതെന്നാണ് നിർദേശം.അശ്രദ്ധ രോഗ വ്യാപനത്തിന് കാരണമാകും
സ്വാക്രയ ആശുപത്രിയിലെ ഡോക്ടറും 10മാസം പ്രായമായ കുഞ്ഞും ഉൾപ്പെടെ 23 പേരിലാണ് നിലവിൽ സിക രോഗം സ്ഥിരീകരിച്ചത്.സിക പരിശോധനക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രയിലുൾപ്പെടെ സംവിധാനമൊരുക്കിയിട്ടുണ്ട്. സിക്ക ബാധയിൽ മരണ നിരക്ക് കുറവാണെങ്കിലും ഗർഭസ്ഥ ശിശുക്കളിൽ ജനിതക വൈകല്യത്തിന് വൈറസ് ബാധ ഇടയാക്കും.