കേരളം
അപകടകാരിയായ സെറൊ ടൈപ്പ് -2 ഡെങ്കി വൈറസ് കേരളത്തിലും
അത്യന്തം അപകടകാരിയായ സെറൊ ടൈപ്പ്- 2 ഡെങ്കി വൈറസ് സാന്നിധ്യം കേരളത്തിലും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാന്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ് – 2 ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സെറോ ടൈപ്പ് – 2 ഡെങ്കി കേസുകള്‍ രാജ്യത്ത് വര്‍ധിക്കുകയാണെന്നും സംസ്ഥാനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, മറ്റുള്ള രോഗങ്ങളേക്കാള്‍ ഏറ്റവും അപകടകാരികളാണ് സെറോ ടൈപ്പ് – 2 ഡെങ്കി കേസുകളെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് മുന്നറിയിപ്പില്‍ പറയുന്നു.
പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും, പനി സംബന്ധിച്ച ഹെല്പ് ഡെസ്കുകള്‍ ആരംഭിക്കാനും, ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകള്‍ സ്റ്റോക്ക് ചെയ്ത് വെക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഡെങ്കി വൈറസിനെതിരേ മുന്നറിയിപ്പ് നല്‍കിയത്.