കേരളം
കോഴിക്കോട് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് രണ്ടു കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
കോഴിക്കോട് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ശേഷം രണ്ടു കോടി രൂപ വില വരുന്ന നാലു കിലോ സ്വര്‍ണം കവര്‍ന്നു.
രാജസ്ഥാന് പാലിയില്‍ ഗച്ചിയോക്കാവാസ് ഹൗസില്‍ ജിതേന്ദര്‍സിങ് എന്ന ജിത്തുസിങ്ങിനെയാണ് ആക്രമിച്ചത്. ഇയാള്‍ സ്വര്‍ണാഭരണ മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് .
സംഭവത്തില്‍ യുവാവിന്റെ വയറ്റിലാണ് കുത്തേറ്റത്. ഇയാള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം നടന്നത് .
അതേ സമയം ഹെല്‍മെറ്റും മാസ്കും ധരിച്ചെത്തിയ ഒരാളാണ് ചാലപ്പുറം പുഷ്പ ജങ്ഷനില്‍ ഹൈലൈറ്റ് എമിനന്റ് അപ്പാര്‍ട്ട്മെന്റ് ഫ്ലാറ്റിലെത്തിയാണ് ആക്രമണം നടത്തി സ്വര്‍ണം കവര്‍ന്നത്.