ക്രൈം
കളമശ്ശേരിയിൽ പെട്രോൾ പമ്പിൽ യുവാക്കളുടെ അക്രമം
കളമശ്ശേരിയിൽ പെട്രോൾ പമ്പിൽ യുവാക്കളുടെ അക്രമം. സംഭവത്തിൽ നെടുമ്പാശ്ശേരി സ്വദേശികളായ മുഹമ്മദ് സുഹൈൽ കളമശ്ശേരി സ്വദേശികളായ വിശ്വജിത്ത്, നിഷാദ്, മലപ്പുറം സ്വദേശിയായ മുഹമ്മദ് അസ്ലം, ആലുവ സ്വദേശി വിഷ്ണു, വരാപ്പുഴ സ്വദേശി റിഫാസ് എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവം.
ദിവസങ്ങൾക്ക് മുൻപ് അക്രമികൾ കാറിൽ സിഎൻജി ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിലേക്ക് വന്നിരുന്നു. അന്ന് സിഎൻജി ഇന്ധനം നിറയ്ക്കുമ്പോൾ വാഹനത്തിൽ ഇരിക്കാൻ പാടില്ലെന്ന് പെട്രോൾ പമ്പ് ജീവനക്കാർ പറഞ്ഞത് തർക്കത്തിന് കാരണമായിരുന്നു. തർക്കത്തിനൊടുവിൽ യുവാക്കൾ തിരിച്ചുപോവുകയും ചെയ്തു. പിന്നീട് ഇന്ന് പുലർച്ചെ കൂട്ടമായെത്തി ആക്രമണം നടത്തുകയായിരുന്നു.