Connect with us

കേരളം

പാലാരിവട്ടം പോലീസ് സ്റ്റേഷൻ ഉപരോധം ; ജനപ്രതിനിധികൾക്കെതിരെ കേസ്

Untitled design (2)

കരിങ്കൊടി പ്രതിഷേധക്കാരെ തുറങ്കിലടയ്ക്കാനുള്ള പോലീസ് നീക്കത്തിനെതിരെ കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷൻ ഉപരോധിച്ച ജനപ്രതിനിധികൾ അടക്കമുള്ളവർക്കെതിരെ കേസ്. ഹൈബി ഈ‍ഡൻ എം പി, മൂന്ന് എം എൽ എമാർ അടക്കം കണ്ടാലറിയാവുന്ന കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ക്കെതിരെയാണ് കലാപാഹ്വാനക്കുറ്റം ചുമത്തിയാണ് എഫ്ഐആ‍ർ രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് കേസെടുപ്പിക്കന്നതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ പ്രതിഷേധിക്കാരെ പരിഹസിച്ച് മന്ത്രിമാരും രംഗത്തെത്തി. ഒരു രാത്രി മുഴുവൻ നീണ്ട നാടകങ്ങളാണ് പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നില്‍ നടന്നത്.

നവകേരള സദസിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയവർക്കെതിരെ ജാമ്യാമില്ലാക്കുറ്റം ചുമത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ജനപ്രതിനിധികൾ അടക്കമുളളവരുടെ പോലീസ് സ്റ്റേഷൻ ഉപരോധം നടത്തിയത്. ഒടുവിൽ പുലർച്ചെ മൂന്ന് മണിക്ക് മജിസ്ട്രേറ്റിന്‍റെ വസതിയിൽ ജാമ്യം നേടി പ്രവർത്തകർ പുറത്തുവന്നതിന് പിന്നാലെയാണ് പാലാരിവട്ടം പോലീസ് ജനപ്രതിനിധികൾക്കെതിരെ കേസെടുത്തത്. ഡിസിസി പ്രതിഡന്‍റ് മുഹമ്മദ് ഷിയാസാണ് കേസിലെ ഒന്നാം പ്രതി. സ്റ്റേഷൻ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കലാപാഹ്വാനത്തിനാണ് കേസ്. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ അൻവ‍ർ സാദത്ത്, ഉമാ തോമസ്, ടിജെ വിനോദ് അടക്കം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രതികളാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘവും ഇവർക്ക് കൂട്ട് നിൽക്കുന്ന ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുമാണ് കേസെടുപ്പിക്കുന്നതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Also Read:  കുട്ടികര്‍ഷകര്‍ക്ക് താങ്ങായി ജയറാമും മമ്മൂട്ടിയും പൃഥ്വിരാജും

എന്നാൽ ബസിൻ മുന്നിൽ ചാടി ചാവേറാകാനാണ് യൂത്ത് കോൺഗ്രസുകാർ ശ്രമക്കുന്നതെന്നാണ് മന്ത്രിമാരുടെ പരിഹാരം. അണയാൻ പോകുന്ന തീയാണ് ആളിക്കത്തുന്നതെന്ന് മന്ത്രി വി എൻ വാസവനും കുറ്റപ്പെടുത്തി. നവകേരള സദസല്ല ആർഭാട സദസാണ് ഒന്നരമാസം കേരളത്തിൽ നടന്നതെന്ന് പൊതു സമൂഹത്തിന് മുന്നിൽ വരും ദിവസങ്ങളിലും അവതരിപ്പിക്കാനാണ് പ്രതിപക്ഷം നീക്കം.

Also Read:  വാഗ്ദാനങ്ങൾ പാഴാകുന്നോ? നവകേരള സദസിൽ കാസർഗോഡ് പരിഹരിക്കപ്പെട്ടത് 50% താഴെ പരാതികൾ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ