കേരളം
ജാൻവിക്കും നവീനും ഐക്യദാർഢ്യവുമായി യുവതലമുറ
ഡാൻസ് വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇരുവരുടേയും മതത്തിന്‍റെ പേരിൽ ഒരു വിഭാഗം വിഭാഗീയ പരാമർശം നടത്തുകയും സംഭവം വിവാദമാവുകയും ചെയ്ത സാഹചര്യത്തിലാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിക്കും, നവീനും പിന്തുണയുമായി രംഗത്തെത്തുന്നത്.
ഇപ്പോഴിതാ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയാണ് തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിയും നവീനും അടക്കമുള്ള വിദ്യാർത്ഥി യൂണിയൻ.
പേജിൽ പുതിയ വീഡിയോ പങ്കുവച്ചാണ് ഇവരുടെ പ്രതികരണം.
‘വെറുക്കാൻ ആണ് ഉദ്ദേശമെങ്കിൽ ചെറുക്കാൻ ആണ് തീരുമാനം… ഇവരുടെ പേരുകളിലെ തലയും വാലും തപ്പി പോയാൽ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകൾ ഇടാന്‍….’ എന്ന കുറിപ്പാണ് പുതിയ വീഡിയോക്കൊപ്പം വിദ്യാർത്ഥികൾ പങ്കുവച്ചിരിക്കുന്നത്. ഇത്തവണ ജാനകിക്കും നവീണിനും പുറമെ കുറച്ചധികം വിദ്യാർത്ഥികളും ചുവടുകളുമായി എത്തുന്നുണ്ട്. അവരുടെയെല്ലാം പേരും അക്കൌണ്ട് വിവരങ്ങളും സഹിതമാണ് പോസ്റ്റ്. അതിവേഗമാണ് ഈ വീഡിയോയും കുറിപ്പും വൈറലാകുന്നത്.
വിദ്യാർത്ഥികൾക്ക് നനാ ദിക്കിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഡാൻസ് വീഡിയോ മത്സരം നടത്തി കുസാറ്റിലെ വിദ്യാർത്ഥികളും പിന്തുണ അറിയിച്ചിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ എസ്എഫ്ഐ യൂണിറ്റ്. ‘STEP UP WITH RASPUTIN, AGAINST RACISM’ എന്ന ഹാഷ് ടാഗിൽ നൃത്ത മത്സരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.. നവീനും, ജാനകിയും നൃത്തം ചെയ്ത റാസ്‍പുടിൻ ഗാനത്തിനൊപ്പം ചുവട് വയ്ക്കുന്ന വീഡിയോ ബുധനാഴ്ചക്ക് മുൻപായി വാട്സാപ്പ് വഴിയോ, ഇൻസ്റ്റാഗ്രാമിലൂടെയോ എസ്എഫ്ഐ കുസാറ്റ് എന്ന ഐഡിയിലേക്ക് അയക്കണം. തെരഞ്ഞെടുക്കുന്ന മികച്ച ഡാൻസ് വീഡിയോക്ക് 1500 രൂപയാണ് സമ്മാനം.
Also read: വൈറൽ ആയ റാസ്‌പുടിൻ ഡാൻസ്; ജാനകിക്കും നവീനുമെതിരെ വർഗീയ പ്രചരണം