കേരളം
പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാതായി
തിരുവനന്തപുരം വിഴിഞ്ഞത്ത് പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. ബാലരാമപുരം നരുവാമൂട് സ്വദേശിയായ കിരണിനെയാണ് കാണാതായത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയെന്നും പിന്നീട് യുവാവ് എവിടെയെന്ന് വിവരമില്ലെന്നുമാണ് പരാതി. വിഴിഞ്ഞത്ത് ആഴിമലയില്‍ കടലില്‍ വീണുവെന്ന അഭ്യൂഹത്തിന്റെ അസ്ഥാനത്തില്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ ചെരുപ്പ് ആഴിമല ഭാഗത്ത് നിന്നും കിട്ടി
വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനായി ഇന്നലെയാണ് കിരണ്‍ എന്നയാള്‍ രണ്ട് സുഹൃത്തുക്കളുമായെത്തിയത്. വീടിന് മുമ്പില്‍വെച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാറിലും ബൈക്കിലും തങ്ങളെ കയറ്റികൊണ്ടുപോയെന്ന് ഒപ്പമുണ്ടായിരുന്ന മെല്വിന് പറഞ്ഞു.
അതേസമയം ബൈക്ക് നിര്‍ത്തിയപ്പോള്‍ കിരണ്‍ ഇറങ്ങിയോടിയെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന് പിന്നാലെ ഒരു ചെറുപ്പക്കാരന് കടലില്‍ വീണതായി വിഴിഞ്ഞം പൊലീസിന് വിവരം ലഭിച്ചത്.