കേരളം
തിരുവനന്തപുരത്ത് ആംബുലൻസ് അപകടത്തിൽ യുവാവ് മരിച്ചു
ഇന്ന് രാവിലെ വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപം നിയന്ത്രണംവിട്ട ആംബുലൻസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ പിരപ്പൻകോട് പ്ലാവിള വീട്ടിൽ ഷിബു 36 ആണ് മരിച്ചത്. ഷിബുവിന്റെ നാലു വയസ്സുള്ള മകൾ അലങ്കൃത ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ മെഡിക്കൽ കോളേജ് ചികിത്സയിലാണ്.
ഇന്ന് രാവിലെ ഇരുവരും വെഞ്ഞാറമൂട്ടിൽ മെഡിക്കൽ ലാബിനു മുന്നിൽ റിസൾട്ട് വാങ്ങാനായി ബൈക്കിൽ ഇരിക്കവെയാണ് നിയന്ത്രണം വിട്ടു വന്ന ആംബുലൻസ് ഇടിച്ച് തെറിപ്പിച്ചത്. രാവിലെ 6.30 മണിയോടെയായിരുന്നു അപകടം.
ഇടുക്കി കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കെത്തിയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷന് സമീപം രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. സ്വകാര്യ സ്‌കാനിംഗ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനായി റോഡില്‍ നിര്‍ത്തിയ ബൈക്കിലാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് വന്നിടിച്ചത്.