Connect with us

രാഷ്ട്രീയം

ഇനിയെങ്കിലും രാഷ്ട്രീയ മേലാളൻമാർ താഴെത്തട്ടിലിരിക്കുന്ന സാധാരണ ജനങ്ങളുടെ വികാരം അറിഞ്ഞു പ്രവർത്തിക്കണം…; പ്രതികരണവുമായി വൈ.ജെ.ഡി.എസ് കേരള സ്റ്റേറ്റ് സെക്രട്ടറി

ASWATHY 1

രാഷ്ട്രീയ മേലാളൻമാർ താഴെത്തട്ടിലിരിക്കുന്ന സാധാരണ ജനങ്ങളുടെ വികാരം അറിഞ്ഞു പ്രവർത്തിക്കണമെന്ന് വൈ.ജെ.ഡി.എസ് കേരള സ്റ്റേറ്റ് സെക്രട്ടറി ഉമ്മർ പാടലടുക്ക.പ്രബുദ്ധ കേരള ജനത എൽ ഡി എഫിന് ഈ തിളക്കമാർന്ന വിജയം സമ്മാനിച്ചത് വെറുതെയല്ല … ഇന്നിപ്പോൾ പ്രതിപക്ഷ പാർട്ടികളും പത്ര ചാനൽ മാധ്യമങ്ങളൊക്കെ ഈ വിജയത്തെ ഞെട്ടലോടെ യും ഇത്രയും പ്രതീക്ഷിച്ചില്ല എന്നൊക്കെ പറയുമ്പോഴും ഇടതുപക്ഷ പ്രസ്ഥാനത്തിനോ പ്രവർത്തകർക്കൊ ഒരു അത്ഭുതവും തോന്നിയില്ല.

കാരണം ഇടതുപക്ഷ സർക്കാർ ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവർത്തിച്ചു എന്നതുകൊണ്ടുതന്നെ ഇങ്ങനെയുള്ള വിജയത്തിൽ ഒരു ആത്മവിശ്വാസക്കുറവും ഉണ്ടായിരുന്നില്ല. ഇതര രാഷ്ട്രീയ പ്രസ്ഥാന നേതാക്കന്മാരും പല മാധ്യമ ചാനലുകളും യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചുകൊണ്ട് ഇടതുപക്ഷ സർക്കാരിനെ തകർക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ ഒന്നു മനസ്സിലാക്കണം താഴെത്തട്ടിൽ ഇരിക്കുന്ന സാധാരണ ജനങ്ങളെ എല്ലാ കാലത്തും ഒരുപോലെ വിഡ്ഢികളാക്കാൻ സാധിക്കില്ല എന്നത്.

നിങ്ങൾ ഏതെങ്കിലും ഒരു വിഷയം എടുത്തു വീർപ്പിക്കുമ്പോൾ. താഴെത്തട്ടിലുള്ള ജനങ്ങൾ കണ്ടത് ആയിരക്കണക്കിന് നന്മയുള്ള പ്രവർത്തനം ചെയ്യുന്ന ഇടതുപക്ഷത്തെയാണ്. ഇവിടെ പാർലമെന്റ്‌ ഇലക്ഷൻ വന്നപ്പോൾ ബിജെപി വിരുദ്ധ വികാരത്തെ മുതലെടുപ്പ് നടത്തിക്കൊണ്ട് ഇരുപതിൽ 19 എംപിമാരെ യുഡിഎഫ് നേടി. എന്നിട്ട് ബിജെപിയുടെ തെറ്റായ നയത്തിനെതിരെ ശബ്ദമുയർത്തുന്നതിന് പകരം. സ്ഥാന മോഹികളായ ഇവർ മന്ത്രി കുപ്പായം ഇടാൻ കേരളത്തിലേക്ക് മടങ്ങുകയാണ് ചെയ്തത്. ഇതൊന്നും ഇവിടത്തെ ജനങ്ങൾക്ക് മനസ്സിലാകില്ല എന്ന് കരുതിയവർക്ക് തെറ്റി.

കേരള സമൂഹം പല പ്രയാസങ്ങൾ നേരിടുമ്പോഴും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ആനുകൂല്യങ്ങൾ വേണ്ടതുപോലെ ലഭിക്കാതെ വരുമ്പോഴും ഒരു വാക്കുകൾകൊണ്ട് പോലും ആശ്വസിപ്പിക്കാൻ പറ്റാത്ത 19 എംപിമാർ.. ഇതൊക്കെ ജനങ്ങൾ വേദനയോടെ കാണുകയായിരുന്നു.. ഇനിയെങ്കിലും നമ്മുടെ സംസ്ഥാനം ഏതെങ്കിലും ഒരു പ്രയാസം നേരിടുമ്പോൾ അതിൽ രാഷ്ട്രീയം കണ്ടു കൊണ്ട് എങ്ങനെ തകർക്കാമെന്ന് ചിന്തിക്കുന്നതിനു പകരം പരസ്പര ബഹുമാനം നിർത്തിക്കൊണ്ട് ജനങ്ങളെ രക്ഷപ്പെടുത്തി എടുക്കാൻ ശ്രമിക്കുന്ന നല്ല ഒരു പ്രതിപക്ഷം കൂടി നമുക്ക് ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു…

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം25 mins ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 hour ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം2 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം3 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം4 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version