Connect with us

കേരളം

ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; അടിമുടി മാറ്റം

Published

on

ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പുതുതലമുറ നേതാക്കളെ കൂടുതല്‍ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി പുനഃസംഘടിപ്പിച്ചിരിക്കുന്നത്. കോര്‍ കമ്മിറ്റിയില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന സുരേഷ് ഗോപിയെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അല്‍ഫോണ്‍സ് കണ്ണന്താനം, കെഎസ് രാധാകൃഷ്ണന്‍, വിവി രാജേഷ്, കെകെ അനീഷ് കുമാര്‍, പ്രഫുല്‍ കൃഷ്ണന്‍, നിവേദിത എന്നിവരാണ് പുതിയ കോര്‍ കമ്മറ്റിയിലെ അംഗങ്ങള്‍. നേരത്തെ കോര്‍കമ്മറ്റിയിലുണ്ടായ ഏതാണ്ട് മുഴുവന്‍ പേരെയും മാറ്റിയാണ് പുതിയ കോര്‍ കമ്മിറ്റി.

കെ സുരേന്ദ്രന്‍, ഒ രാജഗോപാല്‍, വി മുരളീധരന്‍, സികെ പത്മനാഭന്‍, പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, എംടി രമേശ്, ജോര്‍ജ് കുര്യന്‍, സി കൃഷ്ണകുമാര്‍, പി സുധീര്‍, എഎന്‍ രാധാകൃഷ്ണന്‍, എം ഗണേശന്‍, കെ സുഭാഷ് എന്നിവരായിരുന്നു നിലവിലുണ്ടായിരുന്ന കോര്‍ കമ്മിറ്റി അംഗങ്ങള്‍. ഈ കമ്മിറ്റിയിലേക്ക് ശോഭാ സുരേന്ദ്രനെയും സുരേഷ് ഗോപിയെയും ഉള്‍പ്പെടുത്താന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം അതിന് തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തപ്പോഴും ശോഭാ സുരേന്ദ്രനും സുരേഷ് ഗോപിക്കും ഇടം നേടാനായില്ല. സംഘടന പ്രവര്‍ത്തനം നടത്തുന്ന പുതിയ നേതാക്കളെ ആലോചന സമിതികളിലേക്ക് കൊണ്ടുവരിക എന്ന നീക്കമാണ് ബിജെപി കേന്ദ്ര നേതൃത്വം ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

ബിജെപി തൃശ്ശൂര്‍ ജില്ലാ അദ്ധ്യക്ഷനാണ് കെകെ അനീഷ് കുമാര്‍. യുവമോര്‍ച്ചയുടെയും മഹിളാ മോര്‍ച്ചയുടെയും നേതാക്കളെ കോര്‍കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതോടെ പുതിയ നേതൃത്വത്തെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കാനാണ് കേന്ദ്ര നേതൃത്വം ഒരുങ്ങുന്നത് എന്ന സൂചന കൂടിയുണ്ട്. ബിജെപിയുടെ പുതിയ നീക്കങ്ങളുടെ ഭാഗമായി അല്‍ഫാണ്‍സ് കണ്ണന്താനത്തെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവ പ്രാതിനിധ്യം എന്നത് തന്നെയാണ് ഇതിലൂടെ ബിജെപി പറയുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം15 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം16 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം17 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം18 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം19 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം20 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം20 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version