Connect with us

കേരളം

ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ എൽഡിഎഫ് തേരോട്ടം തുടരുന്നു

ldf won e1619939812745

15-ാം നിയമസഭയിലേക്കുള്ള ജനവിധിയറിയാൻ ആകാംഷയോടെ കേരളം കാത്തിരിക്കുമ്പോൾ ആദ്യ ഫലസൂചനകൾ എൽഡിഎഫിന് അനുകൂലം. തപാൽ വോട്ടുകളിൽ പലയിടത്തും എൽഡിഎഫ് മുന്നിലാണ്.

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 92 സീറ്റുകളിൽ ഇടതിന് ലീഡ്. 46 സീറ്റുകളിൽ ലീഡുമായിയുഡിഎഫ് . 2 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. ആദ്യറൗണ്ടിൽ സംസ്ഥാനത്ത് മിക്ക ജില്ലകളിൽ എൽഡിഎഫിന് മുന്നേറ്റം. എറണാകുളത്തും മലപ്പുറത്തും വയനാട്ടിലും യുഡിഎഫിന് മുന്നേറ്റം. കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റത്തിന് ശേഷം രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പാലാ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വോട്ടെണ്ണിത്തുടങ്ങിയ സമയം മുതൽ ഫലം മാറി മറിയുകയാണ് പാലായിൽ. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലായിൽ മാണി സി കാപ്പന് തരക്കേടില്ലാത്ത ലീഡായി. നേമത്ത് കുമ്മനവും മുന്നിൽ.140 സീറ്റുകളിലെ ലീഡ് നില പുറത്തുവരുമ്പോൾ 88 എണ്ണം എൽഡിഎഫും 58 എണ്ണം യുഡിഎഫ് മുന്നിൽ. 3 സീറ്റിൽ എൻഡിഎയും ലീഡ് ചെയ്യുന്നു.

കണ്ണൂരിൽ ഇടതു മുന്നേറ്റം. ഇരിക്കൂർ മാത്രമാണ് യു ഡി എഫിന് ലീഡ് നിലവിൽ. രണ്ടാം റൗണ്ടിൽ പാലായിൽ മാണി സി കാപ്പൻ വീണ്ടും മുന്നിൽ, പൂഞ്ഞാറിൽ പിസി ജോർജ് പിന്നിൽ, എൽഡിഎഫിൻ്റെ സെബാസ്റ്റ്യൻ മുന്നിൽ, നേമത്ത് കുമ്മനം, പാലക്കാട് ഇ ശ്രീധരൻ മുന്നിൽ, തവനൂരിൽ ഫിറോസ് കുന്നുംപറമ്പിൽ മുന്നിൽ, നിലമ്പൂരിൽ വി വി പ്രകാശ് മുന്നിൽ, വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പിള്ളി തുടങ്ങിയവർക്ക് ആദ്യ ലീഡ്.

ആറന്മുളയിൽ വീണ ജോർജ് മുന്നിൽ, കൊടുവള്ളിയിൽ എം കെ മുനീർ മുന്നിൽ. കോഴിക്കോട് സൗത്തിൽ നൂർബിന മുന്നിൽ. വടകരയിൽ കെ കെ രമ മുന്നിൽ, രമേശ് ചെന്നിത്തല ഹരിപ്പാട് മുന്നിൽ, തൃശ്ശൂരിൽ പത്മജാ വേണുഗോപാൽ മുന്നിൽ, മൂവാറ്റുപുഴയിൽ എൽദോ എബ്രഹാം മുന്നിൽ, ചവറയിൽ സുജിത്ത് വിജയന് ലീഡ്, ബാലുശ്ശേരിയിൽ സച്ചിൻദേവ് മുന്നിൽ, കൊച്ചിയിൽ ടോണി ചമ്മിണിക്ക് ലീഡ്.

അരുവിക്കരയിൽ ശബരീനാഥൻ മുന്നിൽ. ധർമടത് പിണറായി വിജയൻ 400 വോട്ടുകൾക്ക് മുന്നിൽ. തൃപ്പൂണിത്തറയിൽ കെ ബാബു മുന്നിൽ. കൊല്ലത്ത് മുകേഷ് മുന്നിൽ. തൃത്താലയിൽ വി ടി ബൽറാം, പത്തനാപുരത്ത് ഗണേഷ് കുമാർ, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ മുന്നിൽ, ബത്തേരിയിൽ ഐ സി ബാലകൃഷ്ണൻ മുന്നിൽ, കുണ്ടറയിൽ പി സി വിഷ്ണുനാഥ് മുന്നിൽ, തൃക്കാക്കരയിൽ പിടി തോമസിന് ലീഡ്, കൽപ്പറ്റയിൽ ശ്രേയാംസ്കുമാർ, മുന്നിൽ കുന്നത്ത് നാട്ടിൽ വി പി സജീന്ദ്രൻ മുന്നിൽ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version