Connect with us

രാജ്യാന്തരം

ഈ വര്‍ഷം ഹജ്ജിന് അനുമതി 60000 തീര്‍ത്ഥാടകര്‍ക്കു മാത്രം

Published

on

HAJJ

ഈ വര്‍ഷം 60000 തീര്‍ത്ഥാടകര്‍ക്കു മാത്രമാണ് ഹജ്ജ് കര്‍മത്തിന് അനുമതി നല്‍കുകയെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ഭീഷണിയെ തുടര്‍ന്നാണ് ഇത്. സ്വദേശികളും വിദേശികളും ഉള്‍പ്പടെയാണ് ഹജ്ജാജിമാരുടെ എണ്ണം 60000 ആയി നിജപ്പെടുത്തിയിട്ടുള്ളത്.

ഹജ്ജിനുള്ള കൂടുതല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും മന്ത്രാലയം പുറത്തിറക്കി. ഹജ്ജ് ചെയ്യുന്നവര്‍ 18-60 വയസ്സിനിടയിലായിരിക്കണം, നല്ല ആരോഗ്യ ശേഷി ഉള്ളവരാകണം, ഹജ്ജ് യാത്ര ചെയ്യുന്നതിന് മുൻപ് കഴിഞ്ഞ 6 മാസത്തിനുള്ളില്‍ ഏതെങ്കിലും അസുഖത്തിന് ആശുപത്രിയില്‍ കിടത്തി ചികിത്സക്ക് വിധേയരായവര്‍ ആകരുത് എന്നീ നിബന്ധനകളും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.

തീര്‍ഥാടകര്‍ കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തിരിക്കണം. ഇത് തെളിയിക്കുന്ന ഔദ്യോഗിക രേഖ ഉണ്ടായിരിക്കണം. സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച അംഗീകൃത പട്ടികയില്‍ ഉള്ള വാക്‌സിനായിരിക്കണം എടുത്തത്. വിദേശ തീര്‍ഥാടകര്‍ സൗദി അറേബ്യയില്‍ എത്തുമ്പോള്‍ തന്നെ മൂന്നു ദിവസത്തേക്ക് നിരീക്ഷണത്തിൽ പോകണം എന്നും നിബന്ധനയുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version