Connect with us

ദേശീയം

വൈറസിന്‍റ്റെ ഉത്ഭവം തേടി ലോകാരോഗ്യ സംഘടന

Published

on

fe8a055f712674f4c1c774dcc1407ee2a422db7cea99aa85081f41284b041c2d

ആദ്യ കോവിഡ് രോഗിയെ ചികിത്സിച്ച വുഹാനിലെ ആശുപത്രി ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു. ഏതാണ്ട് ഒരു വര്‍ഷം മുമ്ബാണ് വുഹാനില്‍ ആദ്യമായി കോവിഡ് കണ്ടെത്തിയത്. വൈറസ് വ്യാപനത്തെക്കുറിച്ച്‌ പഠിക്കാനാണ് ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ ചൈനയിലെത്തിയത്. നേരിട്ടുള്ള കൂടിക്കാഴ്ചയിലൂടെയാണ് സംഘം വിവരങ്ങള്‍ അന്വേഷിച്ചറിയുന്നത്.

ഇതുവരെ സംഘം വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരന്നു ചൈനീസ് ആരോഗ്യ പ്രതിനിധികളുമായി സംസാരിച്ചിരുന്നത്. നേരിട്ട് കണ്ട് സംസാരിക്കാനും കാര്യങ്ങള്‍ ചോദിച്ചറിയാനും സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സംഘാംഗമായ ഡച്ച്‌ വൈറോളജിസ്റ്റ് മാരിയന്‍ കൂപ്പ്മാന്‍സ് തന്‍റ്റെ ട്വിറ്ററില്‍ കുറിച്ചു. 2019 ഡിസംബര്‍ 27നാണ് ചൈനയിലെ വുഹാനിലെ ഹൂബെ പ്രവിശ്യയിലെ ആശുപത്രിയില്‍ അജ്ഞാത രോഗം പിടിപെട്ട രോഗിയെ കണ്ടെത്തിയത്. ചൈനീസ് ഡോക്ടര്‍ ഴാങ് ജിക്സിയനുമായി ലോകാരോഗ്യ സംഘടന ഇതുസംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടത്തിയിരുന്നു .

ചൈനിയില്‍ ആദ്യഘട്ടത്തില്‍ കോവിഡ് ബാധിച്ചവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ലോകാരോഗ്യ സംഘടന ആറിയിച്ചിരുന്നു. വുഹാനിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന റിപ്പോര്‍ട്ടുകള്‍ വന്നതനുസരിച്ച്‌ അവിടെയും സംഘം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു.

വൈറസിന്‍റ്റെ ഉത്ഭവം കൃത്യമായി മനസ്സിലാക്കുകയെന്നതാണ് തങ്ങളുടെ ശ്രമമെന്ന് ലോകാരോഗ്യ സംഘടനയുടെ ട്വീറ്റില്‍ പറയുന്നു. 2019 അവസാനമാണ് വുഹാനില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലാകെ 89,000 പേരെ വൈറസ് ബാധിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. 4,600 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും വലുതാണെന്ന വിലയിരുത്തലുമുണ്ട്. ഹ്യൂബെ പ്രവിശ്യയിലെ 0.44 ശതമാനം പേര്‍ക്കും രോഗം പിടിപെട്ടിട്ടുണ്ടാകാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് .

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version