കേരളം
കൊവിഡ്: റേഷൻ കടകളുടെ പ്രവർത്തനസമയം മാറ്റി
കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ റേഷൻ കടകളുടെ പ്രവർത്തനസമയം മാറ്റി. രാവിലെ ഒമ്പതു മുതൽ ഒന്നു വരേയും ഉച്ചക്ക് ശേഷം രണ്ടു മുതൽ അഞ്ചു വരേയുമായിരിക്കും ഇനിമുതൽ റേഷൻ പ്രവർത്തിക്കുക.
കണ്ടെയിൻമെന്റ് സോണുകളായും മറ്റും പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അവിടത്തെ ജില്ലാ കളക്ടർ പ്രഖ്യാപിക്കുന്ന സമയങ്ങൾ റേഷൻ വ്യാപാരികൾക്കും ബാധകമായിരിക്കുമെന്ന് സംയുക്ത റേഷന്‍ ഡീലേഴ്സ് സമിതി അറിയിച്ചു.
അതേസമയം കേരളത്തില്‍ കൊവിഡിന്റെ രണ്ടാംവരവിന്റെ ഭീതിയില്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഉണ്ടാകില്ലെങ്കിലും വരുംദിവസങ്ങളില്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ക്ക് സാധ്യത. നിയന്ത്രണങ്ങളും കൊവിഡ് പ്രതിരോധനടപടികളും നാളെ നടക്കുന്ന സര്‍വകക്ഷിയോഗം ചര്‍ച്ചചെയ്യും.
ശനിയും ഞായറും നടപ്പാക്കിയതുപോലുള്ള നിയന്ത്രണം വോട്ടെണ്ണല്‍ വരെയോ അതുകഴിഞ്ഞ് ഒരാഴ്ചകൂടിയോ വേണമെന്ന അഭിപ്രായമാണ് ഇപ്പോൾ ഉയരു്നത്. അതു നടപ്പാക്കിയാല്‍ വ്യാപാര, തൊഴില്‍ മേഖലകളില്‍ ഉണ്ടാകുന്ന തിരിച്ചടി ചെറുതായിരിക്കില്ല. രാത്രിയിലെ കടയടപ്പ് നേരത്തേയാക്കിയതിലും പൊലീസ് ഇടപെടലുകളിലും വ്യാപാരികള്‍ ഇപ്പോള്‍ത്തന്നെ എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്.