കേരളം
വനിതാ കമീഷന് ജാഗ്രതാസമിതി പരിശീലനങ്ങള്‍ക്ക് തുടക്കമായി
വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ജാഗ്രതാസമിതി അംഗങ്ങള്‍ക്ക് കേരള വനിതാ കമീഷന് നല്കുന്ന പരിശീലനങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരം മണമ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി കമ്മിഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി.സതീദേവി ഉദ്ഘാടനം ചെയ്തു.
അതോടൊപ്പം മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ സുരക്ഷക്കായി ആരംഭിച്ച പുതിയ ഹെല്പ് ലൈന്‍ നമ്പറിന്റെ പ്രകാശനവും അഡ്വ. പി.സതീദേവി നിര്‍വഹിച്ചു. മന്ത്രവാദം പോലുള്ള ദുരചാരങ്ങളുടെ പേരില്‍ സ്ത്രീകളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന രീതിയിലുള്ള സംഭവങ്ങളും ഈ അടുത്തകാലത്തായി വര്‍ധിച്ചുവരുന്നുണ്ടെന്ന് അഡ്വ.പി.സതീദേവി പറഞ്ഞു.