കേരളം
കേരളം മുഴുവന്‍ പൊലീസ് സംരക്ഷണമില്ലാതെ സഞ്ചരിക്കും; ഇപിയുടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് വി ഡി സതീശന്
മുഖ്യമന്ത്രിക്ക് എതിരെയുള്ള കരിങ്കൊടി പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിച്ചാല്‍ പ്രതിപക്ഷ നേതാവിന് വീട്ടിലിരിക്കേണ്ടി വരുമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിഡി സതീശന്. ഇപി യുടെ പ്രസ്താവന വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് വിഡി സതീശന് പറഞ്ഞു.
‘കേരളം മുഴുവന്‍ ഒരു പൊലീസ് സംരക്ഷണയും ഇല്ലാതെ തന്നെ ഞാന്‍ യാത്ര ചെയ്യും. പിണറായി സര്‍ക്കാരിനെ രക്ഷപ്പെടുത്താനല്ല കൂടുതല്‍ കുഴപ്പങ്ങളിലേക്ക് തള്ളിവിടാനാണ് അജ്ഞാതവാസത്തിന് ശേഷമുള്ള എല്‍ഡിഎഫ് കണ്‍വീനറുടെ വരവെന്നും അദ്ദേഹം പറഞ്ഞു.
കരിങ്കൊടി പ്രതിഷേധത്തെ പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുന്നത് എന്തിനാണെന്നും ഇത്തരത്തിലുള്ള സമരങ്ങള്‍ക്ക് ഇറങ്ങി നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പറഞ്ഞിരുന്നു.