Connect with us

കേരളം

കാട്ടാന ആക്രമണം; വയനാട്ടിൽ തോട്ടം തൊഴിലാളി മരിച്ചു

Himachal Pradesh Himachal Pradesh cloudburst 2023 11 04T103225.093

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 58കാരന് ദാരുണാന്ത്യം. കല്‍പ്പറ്റ മേപ്പാടിയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. മേപ്പാടി എളമ്പലേരിയിലാണ് സംഭവം. ചോലമല സ്വദേശി കുഞ്ഞാവറാന്‍ എന്ന 58 കാരനാണ് മരിച്ചത്. രാവിലെ ജോലിക്ക് പോകുമ്പോള്‍ ഇയാളെ കാട്ടാന ആക്രമിക്കുകയായിരുന്നു.

എളമ്പലേരിയിലെ ട്രാന്‍സ്‌ഫോര്‍മറിന് സമീപത്ത് വെച്ചായിരുന്നു ആനയുടെ ആക്രമണമുണ്ടായത്. കുറേ നാളുകളായി പ്രദേശത്ത് കാട്ടാനകളുടെ ശല്യം സ്ഥിരമായിരുന്നു. ഒരാള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ പോലും നാട്ടുകാര്‍ ഭയപ്പെടുന്ന സാഹചര്യമാണ് സ്ഥലത്തുള്ളത്.

ജില്ലയില്‍ മൂന്ന് മാസത്തിനുള്ളിലെ മൂന്നാമത്തെ കാട്ടാന ആക്രമണത്തിലെ മരണമാണ് ഇത്. സെപ്തംബര്‍ , ഒക്ടോബര്‍, നവംബര്‍ മാസത്തിലെ മൂന്നാമത്തെ കാട്ടാന ആക്രമണത്തിലെ മരണമാണ് ഇത്. ഒക്ടോബര്‍ മൂന്നിന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുല്‍പ്പള്ളി ആനപ്പാറ കോളനിയിലെ കുള്ളന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സെപ്തംബര്‍ 12ന് വെള്ളമുണ്ട പുളിഞ്ഞാലില്‍ ചിറപ്പുല്ല് മലയിലെ വനംവകുപ്പ് വാച്ചര്‍ തങ്കച്ചന്‍ മരിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version