Connect with us

കേരളം

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാന ബജറ്റ് ഇത്തവണ നേരത്തെ, ജനുവരിയിൽ അവതരിപ്പിക്കാൻ തിരക്കിട്ട നീക്കങ്ങൾ

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാന ബജറ്റ് നേരത്തെയാക്കാൻ തിരക്കിട്ട നീക്കവുമായി സര്‍ക്കാര്‍. ജനുവരിയിൽ തന്നെ ബജറ്റ് അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് ധാരണ. തെരഞ്ഞെടുപ്പ് വര്‍ഷമായതുകൊണ്ട് തന്നെ ജനപ്രിയ നിര്‍ദ്ദേശങ്ങൾക്കായിരിക്കും ബജറ്റിൽ മുൻഗണന. ഫെബ്രുവരി അവസാനമോ അല്ലെങ്കിൽ മാര്‍ച്ച് ആദ്യമോ ആയിരുന്നു സംസ്ഥാന ബജറ്റിന്റെ പതിവ് രീതി.

ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചാൽ മാത്രം പോര, അത് പാസാക്കിയെടുക്കാൻ ആഴ്ചകൾ നീണ്ട നടപടി ക്രമങ്ങളുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇതെല്ലാം പൂര്‍ത്തിയാക്കണമെങ്കിൽ ജനുവരിയിൽ തന്നെ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കണം. ധനവകുപ്പും പ്ലാനിംഗ് ബോര്‍ഡും ഇതിനായി ചര്‍ച്ചകളും കൂടിയായാലോചനകളും തുടങ്ങിയെന്നാണ് വിവരം.

സര്‍ക്കാര്‍ സേവനങ്ങൾക്കും നികുതികൾക്കും എല്ലാം നിരക്ക് കൂട്ടിയും ഇന്ധന സെസ്സ് ഏര്‍പ്പെടുത്തിയും സാധാരണക്കാരന് തിരിച്ചടിയാകുന്ന നിര്‍ദ്ദേശങ്ങൾക്കായിരുന്നു കഴിഞ്ഞ ബജറ്റിൽ മുൻതൂക്കം. സംസ്ഥാന സര്‍ക്കാരിന്‍റെ വരുമാന വര്‍ദ്ധനയുടെ പേര് പറഞ്ഞ് നടത്തിയ പ്രഖ്യാപനങ്ങളെല്ലാം വലിയ വിമര്‍ശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തവണ ജനപ്രിയ നിര്‍ദ്ദേശങ്ങൾക്കാകും ബജറ്റ് മുൻതൂക്കമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം20 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം21 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version