കേരളം
തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ദമ്പതിമാരിൽ ഭാര്യയും മരിച്ചു
കോടതി വിധി പ്രകാരം ഭൂമി ഒഴിപ്പിക്കൽ നടപടിയ്ക്കെത്തിയ ഉദ്യോഗസ്ഥർക്കു മുന്നിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദമ്പതിമാരിൽ ഭാര്യയും മരിച്ചു.
Also read: തിരുവനന്തപുരത്ത് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചയാൾ മരിച്ചു
തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി അമ്പിളി മരിച്ചത്. അമ്പിളിയുടെ ഭർത്താവ് രാജൻ നേരത്തേ മരണപ്പെട്ടിരുന്നു.
കോടതി വിധി പ്രകാരം ഭൂമി ഒഴിപ്പിക്കൽ നടപടിയ്ക്കെത്തിയ ഉദ്യോഗസ്ഥർക്കു മുന്നിൽ വച്ചാണ് ഇരുവരും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്.
Also read: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഗുരുതരമായി പൊള്ളലേറ്റ ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.