ആരോഗ്യം
കൊവിഡ് സമ്പര്‍ക്കം; ഡബ്ല്യു എച്ച് ഒ തലവന്‍ സ്വയം നിരീക്ഷണത്തില്‍
കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച ഒരു വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനം ഗെബ്രയേസസ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ടെഡ്രോസ് തന്നെയാണ് ഈ വിവരം ട്വീറ്റ് ചെയ്തത്.
തനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയുള്ള കുറച്ചു ദിവസം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സ്വയം നിരീക്ഷണത്തിലായിരിക്കുമെന്നും വീട്ടിലിരുന്ന് ജോലി ചെയ്യുമെന്നും ടെഡ്രോസ് ട്വിറ്ററില്‍ കുറിച്ചു.