Connect with us

ആരോഗ്യം

അയേണ്‍, കാത്സ്യം സപ്ലിമെന്‍റ്സ് എടുക്കുന്നവര്‍ നിര്‍ബന്ധമായും അറിയേണ്ടത്…

Published

on

Screenshot 2024 02 16 201408

നമ്മുടെ ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന പല ഘടകങ്ങളുണ്ട്. വൈറ്റമിനുകള്‍, ധാതുക്കള്‍ എല്ലാം ഇങ്ങനെ ആവശ്യമായി വരാറുണ്ട്. ഇവയിലുണ്ടാകുന്ന കുറവ് ശരീരത്തെ ദോഷകരമായി ബാധിക്കാറുമുണ്ട്.
ഇത്തരത്തില്‍ അവശ്യം വേണ്ടുന്ന ഘടകങ്ങളില്‍ കുറവ് വന്നാല്‍ അതിനായി സപ്ലിമെന്‍റ്സ് കഴിക്കാവുന്നതാണ്. വൈറ്റമിൻ സപ്ലിമെന്‍റുകള്‍ പല ധാതുക്കള്‍ക്കും വേണ്ടിയുള്ള സപ്ലിമെന്‍റുകളെല്ലാം ഇതുപോലെ എടുക്കുന്നവരുണ്ട്. എന്നാല്‍ സപ്ലിമെന്‍റ്സ് എടുക്കുന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആയിരിക്കണം എന്നത് നിര്‍ബന്ധമാണ്.

ഇങ്ങനെ കാത്സ്യം, അയേണ്‍ സപ്ലിമെന്‍റുകള്‍ ഒരുമിച്ച് എടുക്കുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടൊരു കാര്യമാണിനി പങ്കുവയ്ക്കുന്നത്. നിങ്ങള്‍ സപ്ലിമെന്‍റ്സ് എടുക്കുമ്പോള്‍ ഇത് ഒന്നിച്ച് തന്നെ കഴിക്കാതിരിക്കുക. ഓരോന്ന് കഴിച്ച് ഇടവേളയെടുത്ത് അടുത്തത് കഴിക്കുക. ഇവ ഒന്നിച്ച് കഴിച്ചാലും ശരീരത്തിന് ദോഷമൊന്നുമില്ല. പക്ഷേ ഇവയുടെ ഗുണം പൂര്‍ണമായി കിട്ടാൻ, ഇവ ശരീരം വേണ്ടവിധത്തില്‍ പിടിച്ചെടുക്കാൻ ഈ ‘ഗ്യാപ്’ നല്ലതാണ്.

കാത്സ്യം, നമ്മള്‍ അയേണിനെ പിടിച്ചെടുക്കുന്നതിനെ കുറയ്ക്കുമത്രേ. ഏതാണ്ട് 40 മുതല്‍ 60 ശതമാനത്തോളം കുറവ് ഇങ്ങനെ സംഭവിക്കാമത്രേ. ഇക്കാരണം കൊണ്ടാണ് അയേണ്‍, കാത്സ്യം സപ്ലിമെന്‍റ്സ് ഒരുമിച്ചെടുക്കരുത് എന്ന് നിര്‍ദേശിക്കുന്നത്.

അയേണ്‍ എപ്പോഴും വെറുംവയറ്റില്‍ കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. എന്നുവച്ചാല്‍ ഭക്ഷണത്തിന് മുമ്പ് കഴിക്കാം. ചിലരില്‍ അയേണ്‍ സപ്ലിമെന്‍റ്സ് ദഹനപ്രശ്നങ്ങളുണ്ടാക്കാറുണ്ട്. അത് ഡോക്ടറെ കൃത്യമായി അറിയിക്കണം. ഇതുപോലെ തന്നെ വൈറ്റമിൻ ഗുളികകളും ധാതുക്കളുടെ സപ്ലിമെന്‍റ്സും ഒരുമിച്ചെടുക്കുന്നതും അത്ര ഗുണകരമല്ല. ഇവയ്ക്ക് ഇടയിലും സമയം കൊടുക്കുന്നതാണ് മികച്ച ഫലത്തിന് നല്ലത്.

അയേണ്‍ സപ്ലിമെന്‍റ്സ് എടുക്കുന്നവര്‍ ഇതിന് ശേഷം പാല്‍, ചീസ്, യോഗര്‍ട്ട്, സ്പിനാഷ്, ചായ, കാപ്പി എന്നിവയെല്ലാം കഴിക്കുന്നതും ഒഴിവാക്കണം. ഇവയെല്ലാം അയേണ്‍ പിടിച്ചെടുക്കുന്നത് കുറയ്ക്കും. എല്ലാം ഇടവേളയെടുത്ത ശേഷം പതുക്കെ മാത്രം കഴിക്കാം. അയേണ്‍ എടുത്ത ശേഷം ‘അന്‍റാസിഡ്സ്’ എടുക്കുന്നതും അടുത്ത മണിക്കൂറുകളില്‍ ഒഴിവാക്കാണം. ഡോക്ടര്‍ നിര്‍ദേശിക്കുന്നതില്‍ കൂടുതല്‍ കാലത്തേക്ക് അയേണോ വൈറ്റമിൻ ഗുളികകളോ കാത്സ്യമോ മറ്റ് സപ്ലിമെന്‍റുകള്‍ ഒന്നും തന്നെ എടുക്കരുത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം19 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം20 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം22 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം22 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം23 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version