Connect with us

ആരോഗ്യം

പഞ്ചസാരയോട് ​ഗുഡ് ബൈ പറയൂ; നിരവധി രോ​ഗങ്ങളിൽ നിന്ന് മുക്തി നേടാം

Published

on

Sugar

നിത്യ ജീവിത്തിൽ നിന്നും പലർക്കും പേർക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പഞ്ചസാര. ചായ,കാപ്പി, ‍ജ്യൂസ്,പലഹാരങ്ങൾ എന്നിവയിലൊക്കെ പഞ്ചസാര ഉൾപ്പെടുത്തും. എന്നാൽ, പഞ്ചസാര അമിതമായാൽ ശരീരത്തിന് നിരവധി രോ​ഗങ്ങൾ കടന്നുവരും. അതിനാലാണ് പഞ്ചസാരയെ വെളുത്ത വിഷം എന്നും അറിയപ്പെടുന്നത്. അമിത വണ്ണം,പ്രമേഹം തുടങ്ങി നിരവധി രോ​ഗങ്ങളാണ് പഞ്ചസാര വിളിച്ചു വരുത്തുന്നത്.

ഇത്തരത്തിലുള്ള രോ​ഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനും അമിത വണ്ണം കുറയ്‌ക്കുന്നതിനും ഇപ്പോൾ എല്ലാവരും പിന്തുടരുന്ന ഒരു ഡ‍യറ്റാണ് നോ ഷു​ഗർ ഡയറ്റ്. പഞ്ചസാരയുടെ ഉപയോ​ഗം പൂർണമായും കുറച്ചാൽ മെച്ചപ്പെട്ട ആരോ​ഗ്യം നമുക്ക് ലഭിക്കും. പഞ്ചസാരയുടെ അമിത ഉപയോഗം കാരണം എന്തൊക്കെ പ്രശ്നങ്ങളാണ് ശരീരത്തിനു സംഭവിക്കുകയെന്ന് വ്യക്തമായി അറിവുണ്ടാകണമെന്നില്ല. മധുരം അധികം കഴിച്ചാൽ പ്രമേഹം ഉണ്ടാകുമെന്ന് അറിയാം. എന്നാൽ പ്രമേഹം മാത്രമല്ല പ്രശ്നം. ഈ വെളുത്ത പഞ്ചസാര രുചിയിൽ വലിയ പ്രധാനിയാണെങ്കിലും ആരോഗ്യത്തിൽ അപകടകാരി തന്നെയാണ്. പഞ്ചസാരയുടെ അപകടങ്ങൾ എന്തൊക്കെയെന്ന് അറിയാം.

  • അമിതവണ്ണം: ഉയർന്ന കലോറി അടങ്ങിയ പഞ്ചസാര ശരീരത്തിനുവേണ്ട യാതൊരു പോഷകങ്ങളും തരുന്നില്ല എന്ന സത്യമാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇത് ശരീരഭാരം വർധിപ്പിക്കുകയും അമിതവണ്ണത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.
  • ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കാൻ സാധ്യത: ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിലേക്കു നയിച്ചേക്കും. ശരീരത്തിലെ കോശങ്ങൾ ഇൻസുലിനോടു പ്രതികരിക്കാത്ത അവസ്ഥ ഉണ്ടാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു: വെളുത്ത പഞ്ചസാര വളരെ പെട്ടന്നാണ് രക്തത്തിലേക്ക് ചേരുന്നത്. ഇത് സ്വാഭാവികമായും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. ഇത്തരത്തിൽ തുടരെത്തുടരെ പഞ്ചസാരയുടെ അളവ് രക്തത്തിൽ കൂടുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുന്നു.
  • രോഗപ്രതിരോധത്തെ തകരാറിലാക്കുന്നു: അമിതമായ പഞ്ചസാരയുടെ ഉപയോഗം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുർബലമാക്കും. വളരെപ്പെട്ടെന്ന് അണുബാധയും രോഗങ്ങളും ബാധിക്കാനും ശരീരത്തെ അവശനിലയിലേക്ക് എത്തിക്കാനും കാരണമാകും.
  • ഹൃദ്രോഗ സാധ്യത: ദിവസവുമുള്ള പഞ്ചസാരയുടെ അമിത ഉപയോഗം രക്തത്തിൽ കാണപ്പെടുന്ന ഒരു തരം കൊഴുപ്പായ ട്രൈഗ്ലിസറൈഡിന്റെ തോത് വർധിപ്പിക്കും. രക്തസമ്മർദ്ദത്തെ കൂട്ടുകയും ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും ചെയ്യും. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ അപകടത്തിലേക്കു നയിക്കും
  • വാർദ്ധക്യത്തെ വിളിച്ചുവരുത്തും: സാധാരണ ഓരോ പ്രായമെത്തുന്നതിനും അതിന്റേതായ സമയമുണ്ടല്ലോ. എന്നാൽ പഞ്ചസാരയുടെ അമിത ഉപയോഗം കൊണ്ട് മനുഷ്യനെ രോഗിയാക്കാമെന്നു മാത്രമല്ല പെട്ടെന്നു പ്രായക്കൂടുതൽ തോന്നിക്കാൻ കാരണമാവുകയും ചെയ്യും. ശരീരത്തിൽ ചുളിവുകൾ ഉണ്ടാകാനും മറ്റ് ചർമപ്രശ്നങ്ങൾക്കു വഴിതെളിക്കുകയും ചെയ്യും.
  • പോഷകക്കുറവ്: പഞ്ചസാരയുടെ അമിതമായ ഉപയോഗം ഡയറ്റിൽ നിന്നും പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളെ ഒഴിവാക്കാൻ കാരണമാകും. ഇത് ശരീരത്തിനു ആവശ്യമായ വൈറ്റമിനുകളും മിനറലുകളും ലഭിക്കാത്ത അവസ്ഥയിലേക്കെത്തിക്കും.
  • കാർസർ സാധ്യത: പഞ്ചസാരയുടെ ഉയർന്ന ഉപഭോഗം സ്തനാർബുദം, വൻകുടൽ കാൻസർ, പാൻക്രിയാറ്റിക് കാൻസർ എന്നിവയിലേക്കു നയിക്കുന്നു.
  • പല്ലിന്റെ ആരോഗ്യത്തിനും അപകടം: പല്ലിന്റെ ആരോഗ്യം നശിക്കുന്നതിന്റെ പ്രധാന കാരണം പഞ്ചസാരയാണ്. വായിലെ ബാക്ടീരിയകൾ പഞ്ചസാരയെ ഭക്ഷിക്കുകയും ആസിഡ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു, ഇത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും ദന്തക്ഷയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
  • ആസക്തി: പഞ്ചസാരയ്ക്കു അടിമപ്പെട്ടുപോകുന്നവരുണ്ട്. ലഹരികൾ എങ്ങനെയാണോ ഡോപ്പമിൻ റിലീസ് ചെയ്യുന്നത്, അത് പഞ്ചസാരയ്ക്കും കഴിയും. അധികമായി പഞ്ചസാരയെ ആശ്രയിക്കുന്നത്, ഭാവിയിൽ അളവ് നിയന്ത്രിക്കാൻ കഴിയാതെയാക്കുന്നു.

അമിതമായ പഞ്ചസാരയുടെ ഉപയോഗം കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിനും സാധ്യതയുണ്ട്. പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം വിഷാദരോഗത്തിനും മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ചില ഗവേഷണങ്ങളിൽ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ നോ ഷു​ഗർ ഡയറ്റ് ആരംഭിക്കുന്നത് ശരീരത്തിന് ഏറ്റവും നല്ലതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം49 mins ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം19 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം21 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം22 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം24 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version