Connect with us

ആരോഗ്യം

പുകവലി ഉപേക്ഷിക്കാനുള്ള ശ്രമമാണോ? ഈ ഭക്ഷണങ്ങള്‍ സഹായകരമാകും

Published

on

quit smoking
പ്രതീകാത്മകചിത്രം

ഓരോ വര്‍ഷവും ലോകത്ത്‌ ദശലക്ഷക്കണക്കിന്‌ പേരുടെ മരണത്തിന്‌ ഇടയാക്കുന്ന ദുശ്ശീലമാണ്‌ പുകവലി. ലോകത്തിലെ പുകവലിക്കാരില്‍ 12 ശതമാനത്തോളം നമ്മുടെ രാജ്യത്താണുള്ളതെന്ന്‌ ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ശ്വാസകോശ അര്‍ബുദം, ഹൃദയാഘാതം ഉള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങളിലേക്കും നയിക്കുന്ന പുകവലി എത്രയും വേഗം നിര്‍ത്തുന്നോ അത്രയും നല്ലത്‌. പുകവലി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ സഹായകമായ ചില ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുകയാണ്‌ ഹിന്ദുസ്ഥാന്‍ ടൈംസിന്‌ നല്‍കിയ അഭിമുഖത്തില്‍ ഗുരുഗ്രാം മാരെങ്കോ ഏഷ്യ ഹോസ്‌പിറ്റല്‍സിലെ ന്യൂട്രീഷന്‍ ആന്‍ഡ്‌ ഡയബറ്റീസ്‌ സീനിയല്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. നീതി ശര്‍മ്മ.

1. വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും: ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ വിവിധ നിറങ്ങളിലെ പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. ബെറി പഴങ്ങള്‍, സിട്രസ്‌ പഴങ്ങള്‍, പച്ചിലകള്‍, കാരറ്റ്‌ എന്നിവയെല്ലാം കഴിക്കുന്നത്‌ പുകവലി മൂലമുണ്ടായ ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സിനെ നേരിടാന്‍ സഹായിക്കും. ശ്വാസകോശത്തില്‍ ഉള്‍പ്പെടെയുള്ള കോശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനും ഇവ ആവശ്യമാണ്‌.

2. ഒമേഗ-3 ഫാറ്റി ആസിഡ്‌: മത്തി, സാല്‍മണ്‍ പോലുള്ള മീനുകള്‍, ഫ്‌ളാക്‌സ്‌ വിത്ത്‌, വാള്‍നട്ട്‌ എന്നിവയിലെല്ലാം അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ക്ക്‌ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്‌. ഇവ പുകവലിയുമായി ബന്ധപ്പെട്ട്‌ ശരീരത്തിലുണ്ടായ നീര്‍ക്കെട്ട്‌ പരിഹരിക്കാന്‍ സഹായകമാണ്‌.

3. നട്‌സും വിത്തുകളും: ബദാം, സൂര്യകാന്തി വിത്ത്‌, മത്തങ്ങ വിത്ത്‌ എന്നിവയെല്ലാം സ്‌നാക്‌സായി കഴിക്കുന്നതും പുകവലി നിര്‍ത്തുന്നവര്‍ക്ക്‌ ഗുണം ചെയ്യും. ഇവയില്‍ അടങ്ങിയ വൈറ്റമിന്‍ ഇ പുകവലിയാല്‍ ബാധിക്കപ്പെട്ട ചര്‍മ്മാരോഗ്യത്തെ തിരികെ പിടിക്കാന്‍ സഹായിക്കും.

4. ഹോള്‍ ഗ്രെയ്‌നുകള്‍: ക്വിനോവ, ബ്രൗണ്‍ റൈസ്‌, ഓട്‌സ്‌ എന്നിങ്ങനെയുള്ള ഹോള്‍ ഗ്രെയ്‌നുകളും ഭക്ഷണക്രമത്തില്‍ പരമാവധി ഉള്‍പ്പെടുത്തണം. ഇവ ഊര്‍ജ്ജത്തിന്റെ സുസ്ഥിര പ്രവാഹത്തിന്‌ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ തോതും പുകവലി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ആസക്തികളും നിയന്ത്രിക്കാനും ഹോള്‍ ഗ്രെയ്‌നുകള്‍ ആവശ്യമാണ്‌.

5. ലീന്‍ പ്രോട്ടീനുകള്‍: ചിക്കന്‍, മീന്‍, ടോഫു, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ലീന്‍ പ്രോട്ടീനുകളും ഈയവസരത്തില്‍ ശരീരത്തിന്‌ ആവശ്യമാണ്‌. പുകവലി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട്‌ ശരീരം കടന്നു പോകുന്ന പേശികളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്തി പകരാന്‍ ഈ ലീന്‍ പ്രോട്ടീനുകള്‍ സഹായിക്കും.

6. ആവശ്യത്തിന്‌ വെള്ളം: ആവശ്യത്തിന്‌ വെള്ളവും ഹെർബല്‍ ചായയുമൊക്കെ കുടിച്ച്‌ ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താനും ശ്രദ്ധിക്കേണ്ടതാണ്‌. പുകവലി നിര്‍ത്തലുമായി ബന്ധപ്പെട്ട്‌ ശരീരത്തിനുണ്ടാകുന്ന ആസക്തികള്‍ നിയന്ത്രിക്കാന്‍ ഇത്‌ സഹായിക്കും.

7. കാല്‍സ്യം ഭക്ഷണങ്ങള്‍: പാലുത്‌പന്നങ്ങള്‍, ഫോര്‍ട്ടിഫൈ ചെയ്‌ത സസ്യാധിഷ്‌ഠിത ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നത്‌ ശരീരത്തിലെ കാല്‍സ്യം തോത്‌ മെച്ചപ്പെടുത്താന്‍ സഹായിക്കും. പുകവലി മൂലം ശരീരത്തില്‍ നിന്ന്‌ നഷ്ടമാകുന്ന കാല്‍സ്യം തോതും എല്ലുകളുടെ ആരോഗ്യവും തിരികെ പിടിക്കാന്‍ ഇതിലൂടെ സാധിക്കും.

8. ഗ്രീന്‍ ടീ: ആന്റി ഓക്‌സിഡന്റ്‌ ഗുണങ്ങളുള്ള ഗ്രീന്‍ ടീ ഇടയ്‌ക്ക്‌ കുടിക്കുന്നത്‌ ശരീരത്തിനെ വിഷമുക്തമാക്കാന്‍ സഹായിക്കും. പുകവലിയുടെ ദൂഷ്യവശങ്ങള്‍ ഒരുപരിധി വരെ മറികടക്കാന്‍ ഇതിലൂടെ സാധിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം7 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം7 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം7 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം10 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം11 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം12 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം15 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം15 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version