കേരളം
പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കാന്‍ വേണ്ട രേഖകള്‍ എന്തെല്ലാം?
റേഷന്‍ കാര്‍ഡ് എടുക്കാന്‍ എന്തൊക്കെ വേണമെന്ന് പലര്‍ക്കും അറിയില്ല. ഏറ്റവും എളുപ്പമായ രീതിയാണ് അക്ഷയ കേന്ദ്രം ചെയ്യുന്നത്. റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് എടുക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും ഒക്കെ അക്ഷയ കേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
റേഷന്‍ കാര്‍ഡിലെ മൊബൈല്‍ നമ്ബര്‍ മാറ്റുന്നതിനും ആധാര്‍ നമ്ബര്‍ ചേര്‍ക്കുന്നതിനും വിദേശത്ത് നിന്നും നാട്ടിലെത്തിയവരുടെ എന്‍ ആര്‍ ഐ സ്റ്റാറ്റസ് മാറ്റുന്നതിനും എല്ലാം അക്ഷയ വഴി സാധിക്കും. പുതിയ റേഷന്‍ കാര്‍ഡ് എടുക്കുന്നതിനായി വേണ്ട രേഖകള്‍ എന്തൊക്കെയാണെന്ന് നോക്കാം:
പഞ്ചായത്തില്‍ നിന്നുള്ള റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, വിലേജില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, ഉടമയുടെ ഫോട്ടോ, മുഴുവന്‍ അംഗങ്ങളുടേയും ആധാര്‍ കാര്‍ഡ്, വൈദ്യുതി കണക്ഷന്‍ കണ്‍സ്യൂമര്‍ നമ്ബര്‍ ( ഉണ്ടെങ്കില്‍), വാടര്‍ കണക്ഷന്‍ കണ്‍സ്യൂമര്‍ നമ്ബര്‍ (ഉണ്ടെങ്കില്‍), ഗ്യാസ് കണക്ഷന്‍ കണ്‍സ്യൂമര്‍ നമ്ബര്‍ (ഉണ്ടെങ്കില്‍), പുതുതായി ചേര്‍ക്കേണ്ട റേഷന്‍ കടയുടെ നമ്ബര്‍, ബാങ്ക് അകൗണ്ട് നമ്ബര്‍ (ഉണ്ടെങ്കില്‍), മറ്റാരു റേഷന്‍ കാര്‍ഡില്‍ അംഗം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആ കാര്‍ഡ് ഉടമ നല്‍കുന്ന സമ്മതപത്രം.
ഇ – റേഷന്‍ കാര്‍ഡ് പദ്ധതി തൃശൂര്‍ ജില്ലയില്‍ ആരംഭിക്കുന്നതോടെ സപ്ലെ ഓഫിസില്‍ പോകാതെ തന്നെ റേഷന്‍ കാര്‍ഡ് അക്ഷയ കേന്ദ്രത്തിലൂടെ പ്രിന്റ് ചെയ്ത് ലഭിക്കും