Connect with us

കേരളം

അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു; ലഭിച്ചത് 128 ശതമാനം അധിക മഴ

Published

on

rain wind

ന്യൂനമർദ്ദത്തെ തുടർന്നുള്ള കനത്ത മഴയെ തുടർന്ന് കേരളത്തിലെ അണക്കെട്ടുകള്‍ നിറയുന്നു. ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ നാല് ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജലസേചന അണക്കെട്ടുകളില്‍ യെല്ലോ അലര്‍ട്ടും നിലവില്‍ വന്നു. മാര്‍ച്ച് ഒന്നാം തീയതി മുതല്‍ ഇതുവരെ 128 ശതമാനം അധികം മഴയാണ് കേരളത്തില്‍ ലഭിച്ചത്. പത്ത് ജില്ലകളില്‍ 100 ശതമാനത്തിന് മുകളില്‍ അധികം മഴകിട്ടി. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂരിലാണ്. 216 ശതമാനം അധികം.

എറണാകുളത്ത് 173, പത്തനംതിട്ട 161 ശതമാനം വീതം കൂടുതല്‍ മഴ രേഖപ്പെടുത്തി. ഈ വര്‍ഷം ജനുവരിയിലും അസാധാരണമായ നിലയില്‍ മഴകിട്ടി. 19 ശതമാനം അധികം മഴയാണ് ജനുവരിയില്‍ അധികം കിട്ടിയത്. ഏതാണ്ട് എല്ലാ ദിവസവും ലഭിച്ച വേനല്‍മഴയും ടൗട്ടെ ചുഴലിക്കാറ്റുമാണ് മഴയുടെ അളവ് വര്‍ധിപ്പിച്ചത്. ഇതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.

നാല് പ്രധാന സംഭരണികളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. പൊരിങ്ങല്‍കുത്ത്, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, മൂഴിയാര്‍ എന്നിവയിലാണ് പരമാവധി സംഭരണശേഷിക്ക് അടുത്തുവരെ ജലനിരപ്പ് എത്തിയിട്ടുള്ളത്. മലങ്കര, നെയ്യാര്‍, കുറ്റ്യാടി, കാരാപ്പുഴ, ശിരുവാണി, കല്ലട, കാഞ്ഞിരപ്പുഴ, പീച്ചി എന്നീ ജലസേചന ഡാമുകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമായ ഇടുക്കിയില്‍ ഇപ്പോള്‍ 2336 അടിവെള്ളമാമുള്ളത്, പരമാവധി സംഭരണശേഷി 2403 അടിയും.

2663 അടി വെള്ളം സംഭരിക്കാവുന്ന ഷോളയാറില്‍ ഇപ്പോള്‍ 2612 അടി വെള്ളമാണുള്ളത്. വലിയ അണക്കെട്ടുകളിലൊന്നും തുറന്നുവിടേണ്ട സ്ഥിതിയിലേക്ക് എത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം കൊണ്ടുവരാനിടയുള്ള മഴയും കാലവര്‍ഷം മേയ് 31 ന് എത്തിയാലുള്ള സ്ഥിതിയും സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

sports sports
കേരളം22 hours ago

മാര്‍ക്കോ ലസ്‌കോവിചും ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ചും പടി ഇറങ്ങി

spudhiiii spudhiiii
കേരളം2 days ago

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ

death women death women
കേരളം2 days ago

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

war war
കേരളം3 days ago

നിലപാട് ആവർത്തിച്ച് ഇന്ത്യ

fire fire
കേരളം3 days ago

വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി നശിച്ചു

rocket rocket
കേരളം3 days ago

ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ

lottory lottory
കേരളം3 days ago

12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി

20240530 085958.jpg 20240530 085958.jpg
കേരളം3 days ago

ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

lisna.jpg lisna.jpg
കേരളം3 days ago

മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

IMG 20240529 WA0020.jpg IMG 20240529 WA0020.jpg
കേരളം4 days ago

റൂബിൻ ലാലിൻ്റെ അറസ്‌റ്റ്: പ്രസ് ഫോറം ചാലക്കുടി ഡിഎഫ്‌ഒ ഓഫിസ് മാർച്ച് നടത്തി

വിനോദം

പ്രവാസി വാർത്തകൾ