കേരളം
സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഇന്നുമുതൽ നാലു ദിവസം വ്യാപകമായ മഴ പെയ്യും. പത്തനംതിട്ട , കോട്ടയം , ആലപ്പുഴ , ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുത്തതിനാലാണ് സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നത്.
മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുനമർദ്ദം ശക്തി പ്രാപിച്ചു അതിതീവ്ര ന്യുനമർദ്ധമാകും. ന്യൂനമർദം കൂടുതൽ തീവ്രമായി ഒഡീഷ തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ആന്ധ്രാ പ്രദേശ് , തെക്കൻ ഒഡിഷ തീരത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘ഗുലാബ്’ ചുഴലിക്കാറ്റായി മാറി വിശാഖപട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപത്തുകൂടി ഞായറാഴ്ച വൈകുന്നേരത്തോടെ കരയിൽ പ്രവേശിക്കാനാണ് സാധ്യത.
നാളെ സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ മഴ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും യെല്ലോ അലർട്ടാണ്.