കേരളം
ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.
സംസ്ഥാനത്ത് ഈ മാസം 17 വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെ 11 ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഈ ജില്ലകളില്‍ 11 സെന്‍റീമീറ്റര്‍ വരെ മഴയുണ്ടാകും. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഇന്നലെ കോട്ടയത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 9 സെന്‍റീമീറ്റര്‍.
കേരള, കര്‍ണാടക തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. അതിനാല്‍ കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനം നിരോധിച്ചു. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.