കേരളം
സംസ്ഥാനത്തെ സ്‌കൂളുകളിൽ വാട്ടർ ബെൽ സംവിധാനം ഇന്ന് മുതൽ
കേരളത്തിൽ ചൂട് കൂടി വരുന്ന ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ ക്ലാസ്സ് സമയത്ത് കുട്ടികൾ വെള്ളം കൃത്യമായ അളവിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. പരീക്ഷ ആരംഭിക്കാൻ ഇനിയും ദിവസങ്ങളുണ്ട്. അതിനാൽ വാട്ടർ ബെൽ സംവിധാനം കൊണ്ടു വരികയാണ്.
രാവിലെ 10.30 നും ഉച്ചക്ക് 2.00 മണിക്കും ബെൽ മുഴക്കി അഞ്ച് മിനിട്ട് കുട്ടികളെ വെള്ളം കുടിക്കാനായി അനുവദിക്കുന്ന സംവിധാനമാണ് നിലവിൽ വരുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
വാട്ടർ ബെൽ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (19/02/2024 തിങ്കൾ) രാവിലെ 10 ന് മണക്കാട് വൊക്കേഷണൽ & ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും.
ഈ നിർദ്ദേശം അടിയന്തിരമായി നടപ്പിൽ വരുത്തുന്നതിനായി ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസഉപഡയറക്ടർമാർ,റിജിയണൽ ഡപ്യൂട്ടിഡയറക്ടർമാർ(ഹയർസെക്കണ്ടറിവിഭാഗം), അസിസ്റ്റന്റ്റ് ഡയറക്ടർമാർ(വി.എച്ച്.എസ്.ഇ വിഭാഗം) തങ്ങളുടെ അധികാര പരിധിയിൽ വരുന്ന സ്കൂളുകളിലെ പ്രധാനാധ്യാപകർ/പ്രിൻസിപ്പൽമാർ എന്നിവർക്ക് നിർദേശം നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!