കേരളം
വാളയാര്‍ കേസ് പ്രതി തൂങ്ങി മരിച്ചനിലയില്‍
വാളയാര്‍ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍. കേസിലെ മൂന്നാം പ്രതിയായിരുന്ന പ്രദീപ് കുമാറിനെയാണ് ചേര്‍ത്തല വയലാറിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക വിവരം.
അമ്മയോടൊപ്പം ബാങ്കില്‍ പോയി തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപ് കുമാറിനെ പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.