കേരളം
വോട്ട് മാറി ചെയ്തു; വോട്ടറെ കസ്റ്റഡിയിലെടുത്ത് പൊലീസ്
വോട്ട് മാറി വോട്ട് ചെയ്തതിനെ തുടർന്ന് വോട്ടറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കണ്ണൂർ താഴെചൊവ്വ എ ല്‍ പി ബൂത്ത് 73ൽ വോട്ട് മാറി ചെയ്തതിന് ഒരാൾ കസ്റ്റഡിയിൽ. വോട്ടേഴ്സ്സ് ഹെൽപ്പ് ആപ്പ് വഴി ഡൗൺലോഡ് ചെയ്ത വോട്ടേഴ്സ് സ്ലിപ് മാറിപ്പോയതാണ് സംഭവം.
യഥാർത്ഥ വോട്ടർക്ക് ഇവിടെ വോട്ട് ചെയ്യാനായില്ല. സംഭവത്തില്‍ പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിൽ പൊലീസ് കേസെടുത്തു.അതേസമയം, ആലപ്പുഴയില്‍ ഇരട്ടവോട്ടുള്ളയാളുടെ വോട്ട് ചെയ്യാന്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയയാളെ തിരിച്ചയച്ചു. കളര്‍കോട് എല്‍ പി എസിലെ 67-ാം നമ്പര്‍ ബൂത്തില്‍ ആയിരുന്നു സംഭവം.പോളിംഗ് ബൂത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും ഹെല്‍മെറ്റ് ഊരാന്‍ തയ്യാറാകാതെ വന്നപ്പോഴാണ് ഇയാളെ തിരിച്ചയച്ചത്.
വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇരട്ടവോട്ട് ആരോപിച്ച് ഇടുക്കി കമ്പംമേട്ടിലും നാദാപുരത്തും സംഘര്‍ഷം ഉണ്ടായിരുന്നു. കമ്പംമേട്ടിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പ് കോണ്‍ഗ്രസ് തടഞ്ഞു. ഇരട്ടവോട്ടുളളവരാണ് സംഘത്തിലുളളതെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞത്. നാദാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രവീണ്‍ കുമാറിന്റെ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു.
എന്നാൽ പൊലീസ് എത്തി പ്രശ്നം പരിഹരിച്ച് പിന്തിരിഞ്ഞ് പോവാൻ ഇരുമുന്നണികളെ പ്രവർത്തകരോടും ആവശ്യപ്പെട്ടു. അതേസമയം, കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ 108-ാം ബൂത്തിൽ യുഡിഎഫ് ഏജന്റിനെ എൽഡിഎഫ് പ്രവർത്തകർ മർദ്ദിച്ചതായും പരാതിയുണ്ട്.