കേരളം
സ്ത്രീകള്‍ക്ക് എതിരായ അതിക്രമം; ഗവര്‍ണർ നാളെ ഉപവസിക്കും
സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നാളെ ഉപവസിക്കും. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് ഉപവസിക്കുന്നത്.
കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളുടെയും സംയുക്ത വേദിയാണ് ഉപവാസം സംഘടിപ്പിക്കുന്നത്. വൈകുന്നേരം 4.30ന് തിരുവനന്തപുരം ഗാന്ധിഭവനില്‍ നടക്കുന്ന ഉപവാസ-പ്രാര്‍ത്ഥന യജ്ഞത്തില്‍ ഗവര്‍ണര്‍ പങ്കെടുക്കും.
സ്ത്രീ സുരക്ഷ ലക്ഷ്യമാക്കികൊണ്ട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗാന്ധിയന്‍ സംഘടനകള്‍ സംയുക്തമായി ജില്ലകള്‍ തോറും നടത്തുന്ന ജനജാഗ്രത പരിപാടികളുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിക്കും.