കേരളം
ഇനി താക്കീത് ഇല്ല, കൈയോടെ പിടിവിഴും, മാത്രമല്ല പോക്കറ്റും കാലിയാകും! വയോധികരില്‍ കോവിഡ് വര്‍ധിക്കുന്നു
ജില്ലയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നവര്‍ക്ക് കൈയോടെ പിടിവിഴും, മാത്രമല്ല പോക്കറ്റും കാലിയാകും. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള നിയമലംഘകരെ പിടികൂടി താക്കീത് ചെയ്ത് വിടുന്ന സംവിധാനത്തിന് വിട.
എല്ലാ കേസുകളിലും പിഴ ഈടാക്കാനാണ് ജില്ലാ കളക്ടറുടെ നിര്‍ദേശം. പോലീസും സെക്ടറല്‍ മജിസ്ട്രേറ്റുമാരും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ പാടില്ല. മാത്രമല്ല പരിശോധനകള്‍ കര്‍ശനമാക്കുകയും വേണം. കച്ചവട സ്ഥാപനങ്ങളിലും വസ്ത്രവ്യാപാര ശാലകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമെല്ലാം എല്ലാ ദിവസവും പരിശോധന ഉണ്ടാകും.
മാത്രമല്ല സ്പെഷല്‍ സ്ക്വാഡുകളുടെ മിന്നല്‍ പരിശോധനയും സമാന്തരമായി നടക്കും. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കുന്നു. കൂടുതല്‍ കേന്ദ്രങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജീകരിക്കും. ഇവയില്‍ 20 ശതമാനം സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായിരിക്കും.
ഡെപ്യൂട്ടി കളക്ടര്‍, ഡെപ്യൂട്ടി ഡിഎംഒ, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവരായിക്കും നോഡല്‍ ഓഫീസര്‍മാര്‍. കോവിഡ് സംബന്ധിച്ച വിവരം.