കേരളം
ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ കൈയേറ്റം ചെയ്ത കേസ്; വിജയ് പി. നായര്‍ക്ക് മുന്‍കൂര്‍ ജാമ്യം
ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ കൈയേറ്റം ചെയ്ത കേസില്‍ യൂടൂബര്‍ വിജയ് പി. നായര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പോലിസ് എതിര്‍ത്തെങ്കിലും ഉപാധികളോടെയാണ് ജാമ്യം. അശ്ലീല വീഡിയോ യുട്യൂബിലൂടെ പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എടുത്ത കേസില്‍ റിമാന്‍ഡിലാണ് വിജയ് പി. നായര്‍.
മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും ഇയാള്‍ക്ക് ഈ ഘട്ടത്തില്‍ പുറത്തിറങ്ങാനാവില്ല. അതേസമയം ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്ക് നേരെ വിജയ് പി നായര്‍ നല്‍കിയ കേസില്‍ കോടതി നാളെ വിധി പറയും. ഈ കേസില്‍ വിശദമായ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു.
കേസില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. കൈയേറ്റം ചെയ്ത കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് നിയമം കൈയിലെടുക്കുന്നതിന് അനുകൂലമായ തെറ്റായ സന്ദേശം നല്‍കുമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്.
അതിക്രമിച്ച് കടക്കല്‍, കൈയേറ്റം, ഭീഷണി, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയ എഫ്.ഐ.ആറില്‍ ഊന്നിയായിരുന്നു വാദം.