കേരളം
വാളയാറില്‍ വിജിലന്‍സ് റെയ്ഡ്; 67000 രൂപ പിടിച്ചെടുത്തു
വാളയാർ ആര്‍ടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് റെയ്ഡ്. പരിശോധനയിൽ 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക് ശുപാർശ.
മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടറായ ബിനോയ്, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരായ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്യുക. വിജിലൻസ് സംഘത്തെ കണ്ട് എം വി ഐ ബിനോയ് കുതറിയോടാൻ ശ്രമിച്ചു. പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി ഉദ്യോഗസ്ഥര്‍ വാങ്ങിയതായെന്ന് വിജിലൻസ് പറയുന്നു.