Connect with us

കേരളം

വാഹന പുകപരിശോധന; നിരക്കുകള്‍ ഉയര്‍ത്തി, കാലാവധി കുറച്ചു

Published

on

വാഹനങ്ങളുടെ പുകമലിനീകരണ പരിശോധനാ നിരക്കുകൾ ഉയർത്തി. ബി.എസ്-4 വിഭാഗത്തിൽപ്പെട്ട ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ സർട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി കുറച്ചിട്ടുണ്ട്. ഡീസൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള മറ്റു ബി.എസ്. 4 വാഹനങ്ങൾക്ക് ഒരുവർഷത്തെ കാലാവധിയുണ്ടാകും.

ഇരുചക്രവാഹനങ്ങളിൽ ബി.എസ് 6-ന് 100 രൂപയാണ് പുതിയ ഫീസ്. മറ്റുള്ളവയ്ക്ക് പഴയ നിരക്കായ 80 രൂപ തുടരും. പെട്രോൾ, സി.എൻ.ജി. ഓട്ടോറിക്ഷകൾക്ക് 110 രൂപയാണ് പുതിയ ഫീസ്. ബി.എസ്. 4-ന് ആറുമാസമാണ് കാലാവധി. ബി.എസ് 3 വരെ വർധനയില്ല.

ഡീസൽ ഓട്ടോറിക്ഷകൾക്ക് (ബി.എസ് 4, ബി.എസ് 6) 130 രൂപയാണ് പുതിയ നിരക്ക്. ഡീസൽ കാറുകൾക്ക് ബി.എസ് 3 വരെ 110 രൂപയും (ആറുമാസം) മറ്റുള്ളവയ്ക്ക് 130 രൂപയും (ഒരു വർഷം) നൽകണം. മീഡിയം, ഹെവി വാഹനങ്ങൾക്ക് 180 രൂപ(ഒരു വർഷം)യാണ് ഫീസ്. 150 ആയിരുന്നു പഴയനിരക്ക്. ബി.എസ്. 6-ൽപെട്ട എല്ലാ വാഹനങ്ങൾക്കും ഒരുവർഷത്തെ കാലാവധി ലഭിക്കും. ടെസ്റ്റിങ് സെന്ററുകൾക്ക് വിവിധ ഏജൻസികൾ നൽകുന്ന കാലിബറേഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി നീട്ടിയിട്ടുണ്ട്.

പുക പരിശോധന നിരക്കുകൾ

ഇരുചക്ര വാഹനങ്ങൾ

ബിഎസ്-6 മോഡലിന് 100 രൂപ
ബി.എസ്. 1-4 മോഡലിന് 80 രൂപ
ഓട്ടോറിക്ഷ (പെട്രോൾ, സി.എൻ.ജി)

ബി.എസ്. 1 മുതൽ 4 വരെ 80 രൂപ
ബി.എസ്.6 മോഡലിന് 110 രൂപ

ഓട്ടോറിക്ഷ ഡീസൽ

ബി.എസ്.1 മുതൽ 3 വരെ 90 രൂപ
ബി.എസ്. 4 മുതൽ 6 വരെ 110 രൂപ
എൽ.എം.വി (പെട്രോൾ,സി.എൻ.ജി)

ബി.എസ്. 1 മുതൽ 3 വരെ 100 രൂപ
ബി.എസ്. 4 മുതൽ 6 വരെ 130 രൂപ
എൽ.എം.വി. ഡീസൽ

ബി.എസ്.1 മുതൽ 3 വരെ 110 രൂപ
ബി.എസ്.4 മുതൽ 6 വരെ 130

മീഡിയം/ഹെവി വാഹനങ്ങൾ

ബി.എസ്.1 മുതൽ 3 വരെ 150 രൂപ
ബി.എസ്.4 മുതൽ 6 വരെ 180 രൂപ

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 mins ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം9 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം10 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം10 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം13 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം14 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version