Connect with us

കേരളം

വാഹന രജിസ്ട്രേഷന് ഇനി ഓഫിസിലെത്തണ്ട, നടപടികൾ ഓൺലൈനിൽ; കരട് വിജ്ഞാപനം

Published

on

rent cars

പുതിയ വാഹനം രജിസ്റ്റർ ചെയ്യാനായി ഇനി ഓഫിസിൽ കയറിയിറങ്ങേണ്ട. രജിസ്ട്രേഷൻ നടപടികൾ പൂർണമായും ഓൺലൈനിൽ പൂർത്തിയാക്കാനുള്ള സംവിധാനത്തിന് കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനമായി. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് സമയമുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം ലഭിച്ചാലുടൻ അന്തിമ വിജ്ഞാപനമാകും.

അന്തിമവിജ്‍ഞാപനം വരുന്നതോടെ പുതിയ വാഹനം വാങ്ങുമ്പോൾ ആർടിഒ ഓഫിസിലെത്തി വാഹനം കാണിക്കുന്ന നടപടിക്രമങ്ങൾ അടക്കം ഒഴിവാക്കും. വാഹന കൈമാറ്റം നടത്തിയാൽ ഉടമസ്ഥാവകാശകൈമാറ്റവും ഇനി ഓൺലൈൻ വഴിയാകും. പഴയ വാഹനത്തിന്റെ ആർസി ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ ആർടി ഓഫിസിൽ തിരിച്ചേൽപിക്കണമെന്ന വ്യവസ്ഥയ്ക്കും മാറ്റമുണ്ടാകും.

വാഹനം വിൽക്കുന്നയാൾ തന്നെ വാങ്ങുന്നയാൾക്ക് നേരിട്ട് രേഖകൾ കൈമാറിയാൽ മതി എന്നാകും വ്യവസ്ഥ. അതേസമയം ബോഡി നിർമിക്കേണ്ടി വരുന്ന ബസ് ,ലോറി പോലുള്ള വാഹനങ്ങൾ ആർടി ഓഫിസിൽ നേരിട്ടെത്തിക്കണം.

വാഹന രജിസ്ട്രേഷൻ ഓൺലൈനാക്കുന്ന നടപടി കേരളം നേരത്തെ സ്വാ​ഗതം ചെയ്തതാണ്. ഓൺലൈനായി ലൈസൻസ് അപേക്ഷ ഉൾപ്പെടെ കേന്ദ്ര കരട് വിജ്ഞാപനത്തിലുള്ള കാര്യങ്ങൾ സംസ്ഥാനം നേരത്തെ നടപ്പാക്കിയിരുന്നു. വാഹന കൈമാറ്റത്തിനും പുതിയ വാഹനം വാങ്ങുമ്പോഴും ഇനി ആധാർ കൂടി രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയും കേന്ദ്ര വിജ്‍ഞാപനത്തിലുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

ഭരണഘടനയെന്താണെന്നു ജനങ്ങൾക്കു മനസിലാക്കിക്കൊടുക്കണം; മുഖ്യമന്ത്രി

കേരളം10 hours ago

ഡ്രൈവിംഗ് ടെസ്റ്റിൽ വിട്ടുവീഴ്ചയില്ല, KSRTC യുടെ ആദ്യ ഡ്രൈവിംഗ് സ്കൂൾ തലസ്ഥാനത്ത് തുടങ്ങുമെന്ന് മന്ത്രി

കേരളം10 hours ago

മോശം കാലാവസ്ഥ: പത്തിലധികം ട്രെയിനുകൾ വൈകിയോടുന്നു

കേരളം1 day ago

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരളം1 day ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം1 day ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം2 days ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം2 days ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം2 days ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം2 days ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version