Connect with us

കേരളം

ഡ്രൈവിംഗ് ടെസ്റ്റിൽ വിട്ടുവീഴ്ചയില്ല, KSRTC യുടെ ആദ്യ ഡ്രൈവിംഗ് സ്കൂൾ തലസ്ഥാനത്ത് തുടങ്ങുമെന്ന് മന്ത്രി

Published

on

Ganesh SIgnal.jpg

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി ഗണേഷ് കുമാർ. സമരക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് നിലവിലെ തീരുമാനത്തിൽ എത്തിയത്. അതിൽ ഇനി മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ടെസ്റ്റിന് ഇൻസ്‌ട്രക്ടർമാർ നിർബന്ധമാണ്. ഡ്രൈവിംഗ് സ്കൂളുകളിൽ ഇൻസ്‌ട്രക്ടർമാർ ഇല്ലാത്ത അവസ്ഥക്കടക്കം പരിഹാരം കാണും. കെ എസ് ആർ ടി സിയുടെ ആദ്യ ഡ്രൈവിംഗ് സ്കൂൾ തിരുവനന്തപുരത്ത് തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. മിക്കവാറും അടുത്ത മാസം ആറിനകം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വിവരിച്ചു.

അതേസമയം രാവിലെ തൃശൂരിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാനായി മന്ത്രി നേരിട്ട് പരിശോധനനടത്തിയിരുന്നു. തൃശ്ശൂർ ഹൈവേയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അനാവശ്യ സിഗ്നൽ ലൈറ്റുകൾ അണയ്ക്കുമെന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധനക്ക് ശേഷം ഗണേഷ് പറഞ്ഞത്. ദേശീയ പാതയിലെ അശാസ്ത്രീയ സിഗ്നലുകൾ യാത്രാ കാലതാമസമുണ്ടാക്കുന്നുണ്ട്. അനാവശ്യ സിഗ്നലുകൾ ഒഴിവാക്കി യൂ ടേണുകൾ അനുവദിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്നും മന്ത്രിപറഞ്ഞു. പരിശോധനയ്ക്കിടെ കിട്ടുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് വേഗത്തിൽ പരിഹാരം കാണുമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

യാത്രാ ദുരിതം കണ്ടറിയാൻ തൃശൂർ മുതൽ കളമശ്ശേരി വരെ യാത്ര നടത്തിയാണ് മന്ത്രി പരിശോധന നടത്തിയത്. ദേശീയ പാതിയിൽ ഏറ്റവും കൂടുതൽ സിഗ്നലുകളിൽ കാത്ത് കിടക്കേണ്ടി വരുന്നതിനാലാണ് തൃശൂർ – അരൂർ പാതയിൽ പ്രശ്നപരിഹാരത്തിനായി മന്ത്രി ഇന്ന് ഇറങ്ങിയത്. ചാലക്കുടിയിൽ അതിരപ്പിള്ളിയിലേക്ക് തിരിയുന്ന പാപ്പാളി ജംഗ്ഷനിലെ ബ്ലാങ്ക് സ്പോട്ട് അടക്കം മന്ത്രി നേരിൽ കണ്ടു. ദേശീയ പാത, പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ജന പ്രതിനിധികളും നാട്ടുകാരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

നേരിട്ട് ഹൈവേയിലേക്ക് കയറുന്നതിന് പകരം സർവ്വീസ് റോഡുകൾ തുറന്ന് ഗതാഗതം ക്രമീകരിക്കാനുള്ള നിർദ്ദേശം മന്ത്രി നൽകി. അനാവശ്യ സിഗ്നലുകളാണ് പലയിടത്തും യാത്രാ തടസ്സമുണ്ടാക്കുന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. അതൊഴിവാക്കി പാപ്പാളി ജംഗ്ഷനിൽ ലക്ഷ്യമിടുന്നതുപോലെ സർവ്വീസ് റോഡുകൾ പുനഃക്രമീകരിക്കും. സന്ദർശനത്തിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ വേഗത്തിൽ കുരുക്കഴിക്കുമെന്നും മന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഓപ്പറേഷന്‍ ലൈഫ്: മണ്‍സൂണില്‍ 3044 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍

കേരളം2 days ago

സത്യഭാമയ്ക്ക് ജാമ്യം; പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന ഉപാധി

കേരളം2 days ago

കാറിനുള്ളിലെ സ്വിമ്മിങ് പൂള്‍; സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്

കേരളം3 days ago

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്

കേരളം3 days ago

ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

കേരളം3 days ago

വേദനയോടെ നാട്; മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

കേരളം3 days ago

പന്തീരങ്കാവ്: കസ്റ്റഡിയിലെ‍ടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു

കേരളം3 days ago

ലിറ്റില്‍ കൈറ്റ്സ് അഭിരുചി പരീക്ഷ നാളെ; രജിസ്റ്റര്‍ ചെയ്തത് ഒന്നരലക്ഷം വിദ്യാര്‍ഥികള്‍

കേരളം3 days ago

കുവൈത്ത് ദുരന്തം; 23 മലയാളികളുടെ മൃതദേഹം രാവിലെ കൊച്ചിയില്‍ ഏറ്റുവാങ്ങും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version