കേരളം
സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം; കോട്ടയം ബേക്കർ സ്കൂളിൽ വാക്സിൻ ടോക്കൺ വാങ്ങാൻ കൂട്ടയിടി
ടോക്കൺ വിതരണത്തിൽ അപാകത ആരോപിച്ച് കോട്ടയം ബേക്കർ സ്കൂളിൽ വാക്സിൻ ടോക്കൺ വാങ്ങാൻ കൂട്ടയിടി.വാക്സിനെടുക്കാനെത്തിയവരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി.
വാക്സിൻ എടുക്കാനെത്തിയവർ തിക്കും തിരക്കും കൂടിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനും കഴിയാത്ത അവസ്ഥയാണ് ഉണ്ടായത്. ബേക്കര്‍ സ്കൂളിലെ ക്യാംപിലാണ് തുടര്‍ച്ചയായി മൂന്നാംദിവസവും തിരക്ക് അനുഭവപ്പെട്ടത്. റജിസ്റ്റര്‍ ചെയ്യാതെയും ആളുകളെത്തി.
വാക്സീൻ എടുക്കേണ്ടവർ രജിസ്റ്റർ ചെയയ്ണമെന്ന് നിബന്ധന ഉണ്ടായിരുന്നു. 6.30 മുതൽ ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകിയതുമില്ല. പൊലീസിന്റെ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോപണം ഉയർന്നത് .
അതിനിടെ, സംസ്ഥാനത്ത് വാക്സീൻ ക്ഷാമവും രൂക്ഷമാണ്. കൊയിലാണ്ടി നഗരസഭയിലെ കോവിഡ് വാക്സീന്‍ ക്യാംപ് മാറ്റിവച്ചു. പത്തനംതിട്ട ജില്ലയില്‍ 90 കേന്ദ്രങ്ങളില്‍ 83 ഇടത്തും വാക്സിനേഷന്‍ മുടങ്ങി.