കേരളം
18 വയസ് തികഞ്ഞവരാണോ നിങ്ങൾ….; ശ്രദ്ധിക്കുക വാക്സിൻ രജിസ്ട്രേഷൻ തിയതി പുതുക്കി
18 വയസ് തികഞ്ഞവർക്കായുള്ള വാക്സിനേഷൻ രജിസ്ട്രേഷൻ 28 മുതൽ. വാക്സിൻ വിതരണം അടുത്ത മാസം 1 മുതലാകും ആരംഭിക്കുക. 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിന് രജിസ്ട്രേഷന് ശനിയാഴ്ച മുതൽ ആരംഭിക്കുമെന്നായിരുന്നു നേരത്തെ വന്നിരുന്ന റിപ്പോർട്ടുകൾ. കൊവിന്‍ പോര്‍ട്ടലിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി സി.ഇ.ഒ ആര്.എസ് ശര്‍മ്മ പറഞ്ഞു.
രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പുണ്ടായിരുന്ന നടപടിക്രമം തന്നെയാണുള്ളതെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ വാക്സിനെടുക്കുന്നതിനായി വാക്സിന് വിതരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ചില കേന്ദ്രങ്ങളില്‍ റഷ്യയുടെ സ്ഫുട്നിക് വാക്സിനും ലഭിക്കും.സ്വകാര്യ സ്ഥാപനങ്ങളോട് കൊവിൻ പോര്‍ട്ടലില്‍ വാക്സിന് ടൈം ടേബിള്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.