കേരളം
18 മുതൽ 45 വയസുവരെയുള്ളവരിൽ മറ്റ് രോഗമുള്ളവർക്ക് വാക്സിനേഷന് മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് 18 മുതല്‍ 45 വയസുവരെയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും . അതിൽ മറ്റ് രോഗമുള്ളവർക്ക് വാക്സിനേഷന് മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ ഘട്ടത്തിൽ അത്യാവശ്യ കാര്യത്തിന് പുറത്ത് പോകേണ്ടവർ പൊലീസിൽ നിന്നും പാസ് വാങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആരോഗ്യ പ്രവർത്തകരുടെ ലഭ്യതയില്ലാതെ വരുമ്പോൾ ആ പ്രയാസം പരിഹരിക്കുന്നതിന് വിദ്യാർഥികൾക്ക് പരിശീലനം നൽകി സന്നദ്ധ പ്രവർത്തനം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.രോഗമുള്ളവരുടേയും ക്വാറന്റൈനുകാരുടെയും വീട്ടിൽ പോകുന്ന വാർഡ് തല സമിതിക്കാർക്കും മുൻഗണന നൽകും.
വാർഡുതല സമിതിക്കാർക്ക് വാർഡിനുള്ളിൽ സഞ്ചരിക്കാൻ പാസ് നൽകും. കേരളത്തിന് പുറത്ത് നിന്നും യാത്ര ചെയ്ത് വരുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം.
കൊവിഡ് പ്രതിരോധത്തിനായി വിപുലമായ സൗകര്യങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുടേയും ജീവിത ശൈലീരോഗങ്ങളുടേയും ക്ലിനിക്കുകൾ കൊവിഡ് കാലത്തിന് മുന്നേ തുടങ്ങിയിരുന്നു. മരുന്നുകൾ വീടുകളിൽ എത്തിക്കാൻ സൗകര്യം ഒരുക്കും.
ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താൻ ഇ ഹെൽത്ത് സംവിധാനം വഴി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഡാറ്റേ ബേസ് ഉണ്ടാക്കും. കൊവിഡ് സാഹചര്യം ഭാവിയിൽ ആവര്‍ത്തിച്ചാലും ഡാറ്റാ ബേസ് ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.